രാമപുരം : സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളി ഇടവക സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരവർപ്പിച്ച് സ്‌നേഹജ്വാല തെളിയിച്ചു. വിശുദ്ധകുർബാനയോടനുബന്ധിച്ച് നടത്തിയ പ്രത്യേക പ്രാർത്ഥനകൾക്കും സ്‌നേഹജ്വാല തെളിക്കലിനും വികാരി റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ നേതൃത്വം നൽകി. നിരപരാധികളെ കൊന്നൊടുക്കുന്ന ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന എല്ലാവരുടെയും മാനസാന്തരത്തിനും, ലോകസമാധാനത്തിനുമായി പ്രത്യേക പ്രാർത്ഥനകളുമുണ്ടായിരുന്നു. ഫാ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. ജോസഫ് ആലഞ്ചേരി, ഫാ. ഫ്രാൻസീസ് ഇടത്തനാൽ, ഫാ. ജോർജ്ജ് പറമ്പിത്തടത്തിൽ, അപ്പച്ചൻ കക്കൊഴായിൽ, ജോണി വാലുമ്മേൽ, ജോജോ മണ്ണാപറമ്പിൽ, ബെന്നി കച്ചിറമറ്റം, വിൻസെന്റ് കുരിശുംമൂട്ടിൽ, ജോബിൻ പുതിയിടത്തുചാലിൽ, സിബി കുന്നേൽ, ബിനു മാണിമംഗലത്ത്, സജി മിറ്റത്താനി തുടങ്ങിയവർ നേതൃത്വം നൽകി.