utharam

ഇളങ്ങുളം : ധർമശാസ്താ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന പുതിയ ചുറ്റമ്പലത്തിന്റെ ഉത്തരംവയ്പ് (ഖണ്ഡോത്തരന്യാസം) നടന്നു. തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെയും , മേൽശാന്തി കിഴക്കേയില്ലം അനിൽ നമ്പൂതിരിയുടെയും കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം പ്രസിഡന്റ് കെ.വിനോദ്, സെക്രട്ടറി സുനിൽകുമാർ കാഞ്ഞിരമുറ്റം തുടങ്ങിയവർ നേതൃത്വം നൽകി. നിർമ്മാണത്തിന് നേതൃത്വം നൽകുന്ന ചെങ്ങന്നൂർ സദാശിവനാചാരി, ചന്തിരൂർ കർമാലയം മോഹനനാചാരി തുടങ്ങിയവരും സന്നിഹിതരായി.

നൂറ്റാണ്ടുകളുടെ പഴക്കം കൊണ്ട് ജീർണതയിലായ പഴയ ചുറ്റമ്പലം ദേവപ്രശ്‌ന വിധി പ്രകാരമാണ് പൊളിച്ചുനീക്കിയത്. പുതിയ മേൽക്കൂര തടി കൊണ്ട് നിർമ്മിച്ച് ചെമ്പു പാളികൾ പൊതിയും. ചുറ്റമ്പലത്തിന്റെ ഉൾഭാഗത്തിന്റെ പണികൾ പൂർത്തിയാകുതോടെ പൂർണമായും ശിലയിലും തടിയിലും നിർമിച്ച കേരളത്തിലെ അത്യപൂർവം ക്ഷേത്രങ്ങളിൽ ഒന്നാകുമിത്. 4 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.