പെരുമ്പായിക്കാട്: എസ്.എൻ.ഡി.പി യോഗം 47 -ാം നമ്പർ പെരുമ്പായിക്കാട് ശാഖയിലെ പ്രതിഷ്‌ഠാ വാർഷിക മഹോത്സവവും, അഖണ്ഡനാമജപയജ്ഞവും മെയ് ഒന്നു മുതൽ നാല് വരെ നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം, രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ അഖണ്ഡനാമജപയജ്ഞം. ടി.കെ മാധവൻ, ഡോ.പൽപ്പു, കുമാരനാശാൻ, ശിവഗിരി, ആർ.ശങ്കർ കുടുംബയൂണിറ്റുകൾ നാമജപത്തിന് നേതൃത്വം നൽകും. വൈകിട്ട് 6.30ന് ദീപാരാധന. രണ്ടിന് രാവിലെ 5.30ന് നിർമ്മാല്യദർശനം, തുടർന്ന് ഗണപതിഹോമം. രാവിലെ 8.30ന് പതാക ഉയർത്തൽ, 10ന് ഗുരുപൂജ. 10.30ന് നട അടയ്‌ക്കൽ. വൈകിട്ട് അഞ്ചിന് ദേശതാലപ്പൊലി ഘോഷയാത്ര. മാമ്മൂട് ജംഗ്ഷനിൽ നിന്നും കുമാരനല്ലൂർ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്നു. തിരുവരങ്ങളിൽ വൈകിട്ട് 8.15ന് ഭക്തിഗാനാമൃതം. മേയ് മൂന്നിന് വൈകിട്ട് 6.30ന് പ്രതിഷ്‌ഠാ വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് ജയൻ പള്ളിപ്പുറം, സെക്രട്ടറി എൻ.വി സജിമോൻ എന്നിവർ പ്രസംഗിക്കും. രാത്രി 8.15ന് രവിവാര പാഠശാലയിലെയും എസ്.എൻ.ഡി.പി സ്‌കൂളിലെയും കുട്ടികളുടെ കലാപരിപാടികൾ. പ്രതിഷ്‌ഠാ ദിനമായ മേയ് നാലിന് രാവിലെ 5.30ന് മഹാഗണപതിഹോമം. എട്ടിന് പഞ്ചവിംശതി കലശപൂജ. 10.30ന് ക്ഷേത്രാചാര്യൻ കൊടുകുളഞ്ഞി ശ്രീനാരായണ ധ‌ർമ്മാശ്രമത്തിലെ ശിവബോധാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് 1ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 5.30ന് നടതുറക്കൽ. വൈകിട്ട് ഏഴിന് ഓട്ടംതുള്ളൽ. രാത്രി 8.30ന് നാടകം.