പാലാ : തോട്ട പൊട്ടിയുണ്ടായ സ്‌ഫോടനത്തിൽ വീട് ഭാഗികമായി തകർന്നു. കരൂർ നെടുമ്പാറ പനമറ്റത്തിൽ(ഉപ്പൂട്ടിൽ) സതീഷന്റെ (48) വീടാണ് തകർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. സംഭവത്തിൽ സതീഷിനെയും, മകൻ സനിലിനെയും (21) പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ ഒരു ഒരു മുറി സ്‌ഫോടനത്തിൽ പൂർണമായും തകർന്നു. ഷീറ്റുകളും വീടിനുള്ളിലെ കട്ടിലും തകർന്നു. സമീപത്തെ വീടുകൾക്കും തകരാർ സംഭവിച്ചിട്ടിട്ടുണ്ട്. കിണറുപണിക്കാരനാണ് സതീശൻ. മകനുമായുള്ള പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഘട്ടനത്തിനിടയിൽ തോട്ടായ്ക്ക് തീപിടിക്കുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. എക്‌സ് പ്ലോസീവ് ആക്ട് അനുസരിച്ചാണ് നടപടി.