pampady-sndp

പാമ്പാടി : എസ്.എൻ.ഡി .പി യോഗം 265-ാം നമ്പർ പാമ്പാടി ശാഖയുടെ നേതൃത്വത്തിൽ നടന്ന 16-ാമത് ശ്രീനാരായണ സന്ദേശ സംഗമം സമാപിച്ചു . സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്തു. 'ബ്രഹ്മസ്വരൂപനായ മഹാഗുരു' എന്ന വിഷയത്തിൽ വിജയ് ലാൽ നെടുംകണ്ടം മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് പി.എൻ. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി കെ.എൻ. ഷാജിമോൻ, സലിമോൻ കൈലാസം, പി. ഹരികുമാർ, ഐശ്വര്യ റെജികുട്ടൻ എന്നിവർ സംസാരിച്ചു