തൃക്കൊടിത്താനം: ശ്രീ ഗുരുഗുഹാന്ദപുരം ക്ഷേത്രത്തിലെ ഉത്സവം മേയ് 2 മുതൽ 9വരെ നടക്കും. 2ന് വൈകിട്ട് 7.45ന് ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി മേനാശേരി ശ്യാം തന്ത്രിയുടെ സഹകാർമ്മികത്വത്തിലും കൊടിയേറ്റും. എസ്.എൻ.ഡി.പി യോഗം 59, 1348, 1349 നമ്പർ ശാഖകളുടെ ആഭിമുഖ്യത്തിൽ ഇഷ്ടനിവേദ്യ സമർപ്പണം, ഉത്സവബലി, പൂമൂടൽ, ദേശതാലപ്പൊലി, കാവടിയാട്ടം, സേവവലിയപടുക്ക, പ്രസാദമൂട്ട്, വിവിധകലാപരിപാടികൾ എന്നിവ നടക്കുമെന്ന് പ്രസിഡന്റ് എ.ജി ഷാജി, സെക്രട്ടറി എം.വി സുകുമാരൻ, ഖജാൻജി പി.ആർ അനിയൻ, കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. 1ന് പുലർച്ചെ 4.30ന് പള്ളിയുണർത്തൽ, 5ന് നടതുറക്കൽ, 5.30ന് ഗണപതിഹോമം, 6ന് ഗുരുപൂജ, 6.30ന് ഉഷപൂജ, 8ന് പന്തിരടിപൂജ, 9ന് പഞ്ചവിംശതി കലശപൂജ, 9.30ന് ഇഷ്ടനിവേദ്യസമർപ്പണ ദീപം പകരും, 10.30ന് കലശാഭിഷേകം, 11ന് ഇഷ്ടനിവേദ്യസമർപ്പണം, 11.30ന് മദ്ധ്യാഹ്നപൂജ, 3.30ന് കൊടിക്കൂറയും കൊടിക്കയറും ഘോഷയാത്ര. വൈകിട്ട് 4ന് നടതുറക്കൽ, 6.45ന് ദീപാരാധന, തുടർന്ന് തൃക്കൊടിയേറ്റ്, ആകാശവിസ്മയവും അങ്കുരാർപ്പണവും. 8ന് അത്താഴപൂജ, കൊടിയേറ്റ് സദ്യ, സ്റ്റേജിൽ ഗുരുസ്മൃതി ഗ്ലോബൽ വിഷൻ അറിവിലേയ്‌ക്കൊരു ചുവട്. 3ന് പുലർച്ചെ 4.30ന് പള്ളിയുണർത്തൽ, 5ന് നടതുറക്കൽ, 5.30ന് മഹാഗണപതിഹോമം, 6ന് ഗുരുപൂജ, 6.30ന് ഉഷപൂജ, 7ന് നവകംപഞ്ചഗവ്യം പൂജ, 7.30ന് നവകം പഞ്ചഗവ്യം അഭിഷേകം, 8ന് പന്തീരടിപൂജ, 8.30ന് ശ്രീഭൂതബലി, 9ന് ഗണപതിക്ക് കലശാഭിഷേകം, 11ന് മദ്ധ്യാഹ്നപൂജ, വൈകിട്ട് 5ന് നടതുറക്കൽ, 5.30ന് കാഴ്ച്ചശ്രീബലി, 6.45ന് ദീപാരാധന,8ന് അത്താഴപൂജ,9ന് വിളക്കെഴുന്നള്ളിപ്പ്, 5.30ന് സ്റ്റേജിൽ ശ്രീനാരായണാമൃതം, 7ന് ഡാൻസ്. 4ന് പുലർച്ചെ 4.30ന് പള്ളിയുണർത്തൽ, 5ന് നടതുറക്കൽ, 5.30ന് മഹാഗണപതിഹോമം, 6ന് ഗുരുപൂജ, 7ന് നവകംപഞ്ചഗവ്യം പൂജ, 7.30ന് നവകം പഞ്ചഗവ്യം അഭിഷേകം, 8ന് പന്തീരടിപൂജ, 8.30ന് ശ്രീഭൂതബലി, 9ന് ഭദ്രാദേവിയ്ക്ക് കലശാഭിഷേകം, 11ന് മദ്ധ്യാഹ്നപൂജ, വൈകിട്ട് 5ന് നടതുറക്കൽ, 5.30ന് കാഴ്ച്ചശ്രീബലി, 6.45ന് ദീപാരാധന, 8ന് അത്താഴപൂജ, 9ന് വിളക്കെഴുന്നള്ളിപ്പ്, സ്റ്റേജിൽ 7ന് ക്ലാസിക്കൽ ഡാൻസ്, 8ന് തിരുവാതിര, 8.30ന് നൃത്തസന്ധ്യ. 5ന് പുലർച്ചെ 4.30ന് പള്ളിയുണർത്തൽ, 5ന് നടതുറക്കൽ, 5.30ന് മഹാഗണപതിഹോമം, 6ന് ഗുരുപൂജ, 6.30ന് ഉഷപൂജ, 7ന് നവകംപഞ്ചഗവ്യം പൂജ,7.30ന് നവകം പഞ്ചഗവ്യം അഭിഷേകം,8ന് പന്തീരടിപൂജ, 8.30ന് ശ്രീഭൂതബലി, 9.30ന് ദുർഗാദേവിയ്ക്ക് കലശം, 10ന് ബ്രഹ്മരക്ഷസിന് കലശം, 11ന് മദ്ധ്യാഹ്നപൂജ, വൈകിട്ട് 5ന് നടതുറക്കൽ, 6.45ന് ദീപാരാധന, 8ന് അത്താഴപൂജ, 8.30ന് ശ്രീഭൂതബലി, 9ന് വിളക്കെളുന്നള്ളിപ്പ്, സ്റ്റേജിൽ 6.50ന് വഞ്ചിപ്പാട്ട്, 7ന് സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ഷേത്രം യോഗം പ്രസിഡന്റ് എം.ജി ഷാജി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി പി.എം. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ ക്യാഷ് അവാർഡ് സമർപ്പണം ആന്റണി കോലേട്ട് തൃക്കൊടിത്താനവും ക്യാഷ് അവാർഡ് വിതരണം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടും നിർവഹിക്കും. കൗൺസിലർ കെ. രാധാകൃഷ്ണൻ, തൃക്കൊടിത്താനം 59-ാം നമ്പർ സെക്രട്ടറി കെ.എസ് ഷാജി, ശാഖാ നമ്പർ 1348 പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, 1349-ാം നമ്പർ ശാഖാ സെക്രട്ടറി ടി. ആനന്ദൻ, എന്നിവർ പങ്കെടുക്കും. ക്ഷേത്രയോഗം സെക്രട്ടറി എം.വി. സുകുമാരൻ സ്വാഗതവും, ഖജാൻജി പി.ആർ. അനിയൻ നന്ദിയും പറയും. വൈകിട്ട് 8ന് നൃത്തനൃത്ത്യങ്ങൾ, 8.15ന് സെമി ക്ലാസിക്കൽ ഡാൻസ്, 8.30ന് മഹാപ്രസാദമൂട്ട്. 6ന് പുലർച്ചെ 4.30മുതൽ 8.30വരെ പതിവ് ചടങ്ങുകൾ. 9ന് നാഗരാജാവിനും നാഗയക്ഷിക്കും കലശം, 9.30ന് മദ്ധ്യാഹ്നപൂജ, 10ന് ഉത്സവബലി ആരംഭം, 12ന് ഉത്സവബലി ദർശനം, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറക്കൽ, 5.30ന് കാഴ്ച്ചശ്രീബലി, 6.45ന് ദീപാരാധന, 8ന് അത്താഴപൂജ, 8.30ന് ശ്രീഭൂതബലി, 9ന് വിളക്കെഴുന്നള്ളിപ്പ്. സ്റ്റേജിൽ 9ന് ശ്രീനാരായണാമൃതം, 10ന് പ്രഭാഷണം, 6.30ന് നാടോടിനൃത്തം, 7ന് ഭരതനാട്യം. 7ന് പുലർച്ചെ 4.30മുതൽ മദ്ധ്യാഹ്നപൂജ വരെ പതിവ് ചടങ്ങുകൾ. വൈകിട്ട് 5ന് നടതുറക്കൽ, 5.30ന് 59, 1348, 1349 എന്നീ ശാഖകളുടെ നേതൃത്വത്തിൽ ദേശതാലപ്പൊലി ഘോഷയാത്ര, 5.30ന് കാഴ്ച്ചശ്രീബലി, 6.45ന് ദീപാരാധന, 8.30ന് താലപ്പൊലിഘോഷയാത്ര, 8.30ന് ആകാശവിസ്മയം, 9ന് മഹാപ്രസാദമൂട്ട്, 9.30ന് വിളക്കെഴുന്നള്ളിപ്പ്. 8ന് പുലർച്ചെ 4.30മുതൽ 9.30 വരെ പതിവ്ചടങ്ങുകൾ. 9.15ന് ശ്രീനാരായണഗുരുദേവന് കലശപൂജ, 9.30ന് കളഭംപൂജ, 11ന് കളഭംഎഴുന്നള്ളിക്കൽ, 11.30ന് അഭിഷേകം, വൈകിട്ട് 4ന് നടതുറക്കൽ, 4.15ന് കാവടിഘോഷയാത്ര, 7മുതൽ കാഴ്ച്ചശ്രീബലി, സേവ, വലിയപടുക്ക, 8.30ന് ദീപാരാധന, 9ന് പ്രസാദമൂട്ട്, 9.30ന് ശ്രീഭൂതബലി, 10ന് പള്ളിവേട്ടയ്ക്ക് പുറപ്പാട് തുടർന്ന് പള്ളിവേട്ട, 11ന് പള്ളിക്കുറുപ്പ്. 9ന് രാവിലെ 6.30ന് പള്ളിനിദ്രഉണർത്തൽ,അഭിഷേകം, ഗണപതിഹോമം, 8ന് പന്തീരടിപൂജ, 10ന് ഉച്ചപൂജ, വൈകിട്ട് 4ന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, 5.30മുതൽ 6വരെ തിരുആറാട്ട്.7.30ന് ഗാനമേള, 8.30ന് ആറാട്ട്‌സദ്യ, കൊടിയിറക്ക്.