mg-university
MG university

പി.ജി. പ്രവേശനം

വിവിധ പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ മേയ് 11, 12 തീയതികളിൽ നടക്കും. അപേക്ഷ നൽകിയവർക്ക് ഹാൾടിക്കറ്റ് www.cat.mgu.ac.in ൽനിന്നു ഡൗൺലോഡ് ചെയ്യാം. ഫോൺ: 0481 2733615.

അപേക്ഷ തീയതി

സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യുക്കേഷനിലെ മൂന്നും നാലും സെമസ്റ്റർ ബി.എ., ബി.കോം (സി.ബി.സി.എസ്. റഗുലർ, സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി 2017 വരെയുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയ്ക്ക് പിഴയില്ലാതെ മേയ് 15 വരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ 21 വരെയും 1000 രൂപ സൂപ്പർഫൈനോടെ മേയ് 24 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

എം.എ ഹിന്ദി ഒന്നും രണ്ടും സെമസ്റ്റർ (പ്രൈവറ്റ്) റഗുലർ, സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 13 വരെ അപേക്ഷിക്കാം.