ഏറ്റുമാനൂർ : നിരോധിത പുകയില ഉത്പന്നങ്ങളുമായി ആലുവ സ്വദേശിയായ പി.ടി അനിയനെ (45) ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാൻസ്, പാൻപരാഗ് തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ ആറുന്നൂറോളം പായ്ക്കറ്റുകൾ ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ഏറ്റമാനൂർ ഗവൺമെന്റ് എെ.ടി.എെ യ്ക്ക സമീപത്തുനിന്നുമാണ് അനിയനെ പൊലീസ് പിടികൂടിയത്. ഏറ്റുമാനൂരിൽ മില്ലിൽ ജോലി ചെയ്തു വരികയായിരുന്ന അനിയൻ ആ ജോലിയുടെ മറവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തുള്ള കടകളിലാണ് പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്.