chebilarayan

വൈക്കം : ധീരദേശാഭിമാനി ചെമ്പിൽ അനന്തപത്മനാഭൻ വലിയ അരയന്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. കെ. രാധാകൃഷ്ണൻ പറഞ്ഞു. ചെമ്പിലരയന്റെ 258-ാം ജന്മവാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജഭരണകാലത്ത് നാടിനുവേണ്ടി ധീരമായ സേവനം ചെയ്ത ചെമ്പിലരയന്റെ സ്മാരകം അദ്ദേഹത്തിന്റെ കർമ്മഭൂമിയായ വൈക്കത്ത് സർക്കാർ മുൻകൈയെടുത്ത് സ്ഥാപിക്കണമെന്നും ധീവരസഭ ഇതിനാവശ്യമായ എല്ലാ സഹകരണങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ചെമ്പിലരയൻ സ്മാരക ട്രസ്​റ്റ് പ്രസിഡന്റ് അഡ്വ. പി.എസ്.നന്ദനൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് വൈക്കം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.സി.ആർ.വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ മുൻ ചെയർമാൻ എൻ.അനിൽ ബിശ്വാസ്, കലാദർപ്പണം രവീന്ദ്രനാഥ്, അജിത് കുമാർ തൈലംപറമ്പിൽ, ആർ. സന്തോഷ്, രാധാ ജി.നായർ, ഭൈമി വിജയൻ, എം.എം.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.