കോട്ടയം : കെവിന്റെ കൊലപാതകത്തിന് കാരണം ജാതിവിവേചനമെന്ന് വ്യക്തമാക്കി കെവിന്റെ ബന്ധുവും പതിനൊന്നാം സാക്ഷിയുമായ സന്തോഷിന്റെ മൊഴി. താഴ്‌ന്ന ജാതിയിൽപ്പെട്ടയാളായതിനാൽ സഹോദരിക്ക് കെവിനെ വിവാഹം ചെയ്‌ത് നൽകാനാവില്ലെന്ന് ഒന്നാം പ്രതി ഷാനു ചാക്കോ പറഞ്ഞെന്നാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻപാക സന്തോഷ് മൊഴി നൽകിയത്. ഷാനു ചാക്കോ ഭീഷണിപ്പെടുത്തിയ കാര്യം ആദ്യം പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്ന് സന്തോഷ് പറഞ്ഞു. അനീഷിനെയും കെവിനെയും രക്ഷിക്കാനായി നീനു താമസിച്ച ഹോസ്റ്റലിൽ എത്തിയെങ്കിലും നീനുവിനെ ഇവർ ഒപ്പം വിട്ടില്ല. തുടർന്ന് ഗാന്ധിനഗർ സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. സംഭവ ദിവസം അർദ്ധരാത്രിക്ക് ശേഷമാണ് ഷാനു ചാക്കോ ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയതെന്നും, മദ്യലഹരിയിലായതിനാൽ മുറി നിഷേധിച്ചെന്നും മാനേജർ റോയി മൊഴി നൽകി.