km

കോട്ടയം: രാഷ്ടീയത്തിൽ റെക്കാഡുകളുടെ രാജകുമാരനാണ് കെ.എം.മാണി.

ഒരു മണ്ഡലത്തിൽ നിന്ന് മാത്രം തുടർച്ചയായി ജയിച്ച് നിയമസഭയിലത്തിയ നേതാവ്

,പാർലമെന്ററി പാർട്ടി പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ടതിന്റെ ജൂബിലി ആഘോഷിച വ്യക്തി.

ഏറ്റവും അധികം ബഡ്ജറ്റ് അവതരിപ്പിച്ച സംസ്ഥാന ധനമന്ത്രി.

1975 ഡിസംബർ 26ന് ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ.എം മാണി, കേരളത്തിൽ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ബേബിജോണിന്റെ റെക്കാഡ് [7 മന്ത്രിസഭകളിലായി 6061 ദിവസം (17 വർഷം 7 മാസം)]2003 ജൂൺ 22ന് മറികടന്ന് സ്വന്തം പേരിലാക്കി.

പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കാഡും. അച്യുതമേനോൻ മന്തിസഭയിലും (455 ദിവസം), കരുണാകരനൊപ്പം നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിക്കൊപ്പം മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വാസുദേവൻനായർക്കൊപ്പം മന്ത്രിസഭയിലും (270 ദിവസം), ഇ. കെ.നായനാർ മന്ത്രിസഭയിലും (635 ദിവസം)മാണി അംഗമായിരുന്നു.

ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ്. .

സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ൽ മന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പ് കേസിൽ കുടുങ്ങി രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്. ബാർകോഴ ആരോപണത്തിന്റെ പേരിൽ ഉമ്മൻചാണ്ടി മന്ത്രി സഭയിൽ നിന്നും രാജിവെക്കേണ്ടി വന്നു. (രണ്ടു തവണ രാജിവെച്ച മന്ത്രിയും മാണി തന്നെ)

ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കാഡും കെ.എം മാണിയുടെ പേരിലാണ്. 1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പതിമൂന്ന് തവണ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.

ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (16.5 വർഷം) ധനവകുപ്പും(6.25 വർഷം) കൈകാര്യം ചെയ്തു.. ഏറ്റവും കൂടുതൽ കാലവും (51 വർഷം) ഏറ്റവും കൂടുതൽ തവണയും നിയമസഭാംഗം (13 തവണ) .