vishnu

റാന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ. റാന്നി മന്ദിരംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഉതിമൂട് മാമ്പാറ പുത്തൻ വീട്ടിൽ വിഷ്ണു(20) വാണ് പിടിയിലായത്. ജില്ലാ പൊലീസ് സൈബർസെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. വീടിനുസമീപത്തു നിന്ന് ഇന്നലെ രാവിലെ പത്തിനാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഇന്റർനെറ്റിലെ അശ്ലീല വെബ്‌സൈറ്റുകളിൽ കുട്ടികളുടെ വീഡിയോകൾ മാത്രമാണ് ഇയാൾ കണ്ടിരുന്നത്. തുടർന്ന് അവ ഫോണിൽ സൂക്ഷിക്കുകയും വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരികയായിരുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും, നിരന്തരം ഇവ കാണുന്നവർ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ കുടുങ്ങുമെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്കൊപ്പം ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ..എസ്.പി ആർ.ജോസ്, റാന്നി പൊലീസ് സബ് ഇൻസ്‌പെക്ടർ ആർ.അനീഷ്‌കുമാർ, സൈബർസെൽ എ.എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഓ ശ്രീകുമാർ, സി.പി.ഒ അനസ്, എ.എസ്..ഐ പ്രമോദ്, സി.പി.ഒ ബിനീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.