ഷൂട്ടിംഗ് ലൊക്കേഷനിലെ സുന്ദരികളുടെ ഹൃദയം കവർന്ന, താൻ അസൂയയോടെ നോക്കിയ ഒരു നടനെ കുറിച്ച് വാചാലനായി സംവിധായകൻ ലാൽ ജോസ്. ഇനി ആരാണ് ഈ നടനെന്നല്ലേ? മറ്റാരുമല്ല...മലയാളികളുടെ സ്വന്തം ബിജു മേനോൻ. പുതിയ ചിത്രമായ 41 ലെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് തന്റെ ഫേസ്ബുക്കിലൂടെയാണ് ലാൽ ജോസിന്റെ കുറിപ്പ്.
'സുന്ദരികളുടെ ഹൃദയം കവർന്ന അവനെ യൗവന സഹജമായ അസൂയോടെ ഞാൻ പരിചയപ്പെട്ടു. സംവിധായകനാകും മുമ്പേ ഞാൻ പരിചയപ്പെട്ട നടൻ. എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുളള നടൻ. എട്ട് സിനിമകൾ. ഇപ്പോഴിതാ നാൽപ്പത്തിയൊന്നിലെ നായകൻ. ബിജു മേനോൻ ഈ ഷൂട്ടിംഗ് സെറ്റിന്റെ ഐശ്വര്യം'- ലാൽ ജോസ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
'1991 ലെ ഒരു വേനൽക്കാലം, സുഹൃത്ത് സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ട് കൊടുങ്ങല്ലൂരിൽ... ഞാൻ അസോസിയേറ്റ് ഡയറക്ടർ.ആ സെറ്റിൽ സന്ദർശകനായി എത്തിയ സുന്ദരനായ ചെറുപ്പക്കാരൻ. മിഖായേലിന്റ സന്തതികളിലെ അലോഷിയായി അതിനകം സുന്ദരികളുടെ ഹൃദയം കവർന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാൻ പരിചയപ്പെട്ടു..സംവിധായകനാകും മുമ്പേ ഞാൻ പരിചയപ്പെട്ട നടൻ. 💕എന്റെ ആദ്യ സിനിമയായ മറവത്തൂർ കനവ് മുതൽ ഒപ്പമുള്ളവൻ.. 😍എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുളള നടൻ. എട്ട് സിനിമകൾ. ഇപ്പോഴിതാ നാൽപ്പത്തിയൊന്നിലെ നായകൻ. തലശ്ശേരിയിൽ വേനൽ കത്തിനിൽക്കുമ്പോൾ ഷൂട്ടിങ്ങ് ടെൻഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യഫലിതങ്ങളാണ് ... ബിജു മേനോൻ ഈ സെറ്റിന്റെ ഐശ്വര്യം'.