fr-antony-madasseri

ന്യൂഡൽഹി: ജലന്ധർ രൂപതാ വൈദികൻ ഫാ.ആന്റണി മാടശ്ശേരിൽ കണക്കിൽപെടാത്ത 10 കോടിയോളം രൂപ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തത് വാഹന പരിശോധനയ്ക്കിടെയെന്ന് പഞ്ചാബ് എസ്.എസ്.പി ധ്രുവ് ദഹിയ വ്യക്തമാക്കി. ആദായ നികുതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പണം കണ്ടെടുത്തതെന്നും,​ ആന്റണി മാടശ്ശേരിക്ക് പഞ്ചാബി അറിയില്ലെന്ന് പറയുന്നത് കള്ളമെന്നും ധ്രുവ് ദഹിയ കൂട്ടിച്ചേർത്തു.

പണം പിടിച്ചെടുക്കാൻ ബലപ്രയോഗം നടത്തിയിട്ടില്ലെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനൊപ്പം സംയുക്ത ഓ‌പ്പറേഷനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഫാദർ ആന്റണിയും മൂന്ന് വെെദികരും നടത്തിയിരുന്നത് സ്വകാര്യ ബിസിനസ് ആയിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.