news

1. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ശ്രമിച്ചവരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ട് എന്ന പരോക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പ്രതികരണം, രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ശ്രമിച്ചവരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടോ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ആയി



2. അതിനിടെ, വയനാട്ടില്‍ രാഹുല്‍ഗാന്ധി നാലിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കൂടാതെ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ദിവസങ്ങളില്‍ രാഹുല്‍ കേരളത്തില്‍ ഉണ്ടാകും എന്ന് സൂചന. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ റോഡ് ഷോ നടത്താമെന്ന ആലോചനയിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പുകളില്‍ റോഡ് ഷോകള്‍ വലിയ നേട്ടം ഉണ്ടാക്കിയതി വിലയിരുത്തല്‍

3. പ്രധാന നഗരങ്ങള്‍ പ്രധാന മത്സരം നടക്കുന്ന മണ്ഡലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാകും റോഡ് ഷോകള്‍. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടിന്റെ ചുമതല ഒരു മുതിര്‍ന്ന നേതാവിന് നല്‍കിയേക്കും. അതോടൊപ്പം രാഹുല്‍ മത്സരിക്കുന്നതിന്റെ പ്രതിഫലനം മറ്റു മണ്ഡലങ്ങളില്‍ ഉണ്ടാക്കാനായി തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരും ദിവസങ്ങളില്‍ യോഗം ചേരും

4. നവ മാദ്ധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രദര്‍ശിപ്പിച്ചവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി പൊലീസ്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 16 കേസുകള്‍. ഇന്റര്‍നെറ്റില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത 12 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്റര്‍പോള്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക റെയ്ഡ് തുടരുന്നു

5. തൊടുപുഴയില്‍ ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത പ്രതി അരുണ്‍ ആനന്ദിനെതിരെ പോക്‌സോ ചുമത്തി. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ഇളയകുട്ടിയെ മര്‍ദ്ദിച്ചതിന് എതിരെ പ്രത്യേക കേസ് എടുക്കുന്നതും പരിഗണനയില്‍. പോക്‌സോ കൂടാതെ വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്

6. അതേസമയം, കുട്ടിയുടെ ആരോഗ്യനില അതിവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിലുള്ള കുട്ടിക്ക് ദ്രവരൂപത്തിലെ ഭക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ലെന്ന് ഡോക്ടര്‍മാര്‍. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഇടുക്കി കലക്ടര്‍ എച്ച്. ദിനേശന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലെത്തി. ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും അദ്ദേഹം സംസാരിച്ചു. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡുമായും ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ ചികിത്സപുരോഗതി വിലയിരുത്തുന്നുണ്ട്.

7. അതിനിടെ കുട്ടിയുടെ ഇളയ സഹോദരനെ ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ കോലഞ്ചേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നേരത്തെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി തന്നെ കുട്ടി ആവര്‍ത്തിച്ചു. നാലു വയസ്സുകാരനായ കുട്ടി ഇപ്പോള്‍ ബന്ധുവിന്റെ സംരക്ഷണയിലാണ്. ബുധനാഴ്ച അര്‍ധ രാത്രിയോടെ ആണ് അരുണ്‍ കുട്ടിയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്

8. പി.എസ്.എല്‍.വി സി-45 വിക്ഷേപിച്ചു. എമിസാറ്റ് ഉള്‍പ്പെടെ വിക്ഷേപിച്ചത് 29 ഉപഗ്രഹങ്ങള്‍. ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച 436 കിലോഗ്രാം ഭാരമുള്ള എമിസാറ്റിനെ 749 കിലോമീറ്റര്‍ കിലോമീറ്റര്‍ അകലെ ആണ് എത്തിക്കുക. ശത്രുരാജ്യങ്ങളുടെ റഡാര്‍ നീക്കം കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള പ്രത്യേക ഉപഗ്രഹമാണ് എമിസാറ്റ്. ഇതിനുശേഷം അമേരിക്ക, സ്വിറ്റ്സര്‍ലന്റ്, ലിത്വാന, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 28 ഉപഗ്രഹങ്ങളെ യാണ് എമിസാറ്റിന് പുറമെ പി.എസ്.എല്‍.വി 45 ഭ്രമണപഥത്തില്‍ എത്തിക്കുക. ഒറ്റവിക്ഷേപണത്തില്‍ മൂന്ന് ഭ്രമണപഥങ്ങളില്‍ ഉപദ്രഹങ്ങളെ എത്തിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് പി.എസ്.എല്‍.വി 45 വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്‍.ഒ ഏറ്റെടുത്തത്. ആദ്യമായി പൊതുജനങ്ങള്‍ക്ക് വിക്ഷേപണം കാണാനുള്ള അവസരവും ശ്രീഹരികോട്ടയില്‍ ഒരുക്കി ഇരുന്നു

9. കൊടുംചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് വേനല്‍മഴ ഈ മാസം പകുതിയോടെ എത്തും എന്ന് കാലാവസ്ഥാ കേന്ദ്രം. മൂന്ന് ദിവസത്തിനുള്ളില്‍ ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ട്. അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടുന്നത് ആണ് നിലവിലെ അത്യുഷ്ണത്തിന് കാരണം എന്നാണ് വിലയിരുത്തല്‍. അതിനിടെ, സംസ്ഥാനത്ത് സൂര്യതാപ മുന്നറിയിപ്പും തുടരുക ആണ്

10. മാര്‍ച്ച് 31 വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് സൂര്യതാപമേറ്റത് 436 പേര്‍ക്ക്. 11 പേര്‍ക്ക് സൂര്യാഘാതവും ഉണ്ടായി. വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടരുന്നു. നാളെ വരെ വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരും എന്ന് കാലാവസ്ഥാ പ്രവചനം. താപനിലയില്‍ ഇപ്പോള്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിലും അതീവ ജാഗ്രത തുടരണം എന്ന് ദുരന്തനിവാരണ അതോരിറ്റി മുന്നറിയിപ്പ്. കൊടുംവേനലില്‍ തൊഴിലാളികളെ പണി എടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ ജില്ലാകളക്ടര്‍ക്ക് മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍

11. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നാല് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ വധിച്ച സൈന്യം. പുല്‍വാമയിലെ ലാസിപൊര മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. രണ്ട് എ.കെ 47തോക്കുകളും ഒരു പിസ്റ്റളും ഒരു സെല്‍ഫ് ലോഡിംഗ് റൈഫിളും കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി 14ന് 42 സി.ആര്‍.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമയിലെ ദേശീയപാതക്ക് സമീപത്തു തന്നെയാണ് ഭീകരര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. സൈന്യത്തിലെ 44 രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ്, സ്‌പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ് എന്നിവര്‍ സംയുക്തമായി മേഖലയില്‍ വ്യാപക തിരച്ചില്‍ നടത്തുകയാണ്.