മുൻപൊക്കെ ഏപ്രിൽ ഒന്നിന് ചില വിരുതൻമാർ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് പൊലീസിനെ ഫൂളാക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. എന്നാൽ ഇന്ന് കാലം മാറി പൊലീസ് ജനത്തെ ഫൂളാക്കാൻ ശ്രമിക്കുകയാണ്. ഇത് സാധാരണ പൊലീസല്ല മലയാളിയുടെ ഫേസ്ബുക്ക് മനസിൽ സ്ഥാനം നേടിയ പൊലീസ് മാമനാണ് ഏപ്രിൽ ഫൂളുമായി ഇറങ്ങിയിരിക്കുന്നത്. ഡ്രൈവിംഗിലെ ചില എളുപ്പവഴികൾ പറഞ്ഞുതരാമെന്ന ടിപ്സുമായിട്ടാണ് ഫേസ്ബുക്കിൽ പൊലീസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ വീഡിയോ പ്‌ളേ ചെയ്യുമ്പോൾ മാത്രമാണ് നമ്മളെ ഒന്ന് ഫൂളാക്കിയതാണെന്ന് മനസിലാവുകയുള്ളു. കൂടെ ഒരു ഉപദേശവും ട്രാഫിക് നിയമങ്ങൾ പാലിക്കൂ സിഗ്നലുകൾ അനുസരിച്ച് വാഹനം ഓടിക്കൂ...