ചെന്നൈ: ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ തമിഴ്നാട്ടിലെ വെല്ലൂരിൽ സിമന്റ് ഗോഡൗണിൽ നിന്ന് കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തു. ഡി.എം.കെ നേതാവിന്റെ സഹായിയുടേതാണ് ഗോഡൗൺ. ഓരോ വാർഡിലും വിതരണം ചെയ്യാനുള്ള പാകത്തിന് കാർഡ്ബോർഡ് പെട്ടികളിലും ചാക്കുകളിലുമായി തയ്യാറാക്കിവച്ചിരുന്ന പണമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഡി.എം.കെ ട്രഷറർ ദുരൈമുരുഗന്റെ വെല്ലൂരിലുള്ള വസതിയിലും ഓഫീസിലും നടത്തിയ റെയ്ഡിൽ 10.50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ആദായനികുതിവകുപ്പിന്റെ വ്യാപകറെയ്ഡാണ് വിവിധയിടങ്ങളിൽ നടക്കുന്നത്.