സോഫിയ: അഭിമുഖത്തിനിടെ മാദ്ധ്യമപ്രവർത്തകയെ പരസ്യമായി ഉമ്മവയ്ക്കുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത ബൾഗേറിൻ ബോക്സിംഗ് താരം കുബ്രട്ട് പുലേവിനെ അധികൃതർ സസ്പെൻഡുചെയ്തു. ബോക്സിംഗിന്റെ അന്തസ് ഇല്ലാതാക്കി എന്നാരോപിച്ചായിരുന്നു നടപടി.
പ്രമുഖ മാദ്ധ്യമ പ്രവർത്തക ജെന്നി സുഷേയാണ് അതിക്രമത്തിനിരയായത്. ഏറ്റവുമധികം കമന്റുകൾ ലഭിച്ച ചുംബന വീഡിയോ എന്ന അടിക്കുറിപ്പോടെ കുബ്രട്ട് വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.അതേസമയം കുബ്രട്ടിനെ ശക്തിയായി ന്യായീകരിച്ചുകൊണ്ട് കാമുകി ആൻഡീര രംഗത്തെത്തി. കുബ്രട്ട് ചെയ്തത് കുഴപ്പം പിടിച്ച ഒന്നല്ല എന്നാണ് അവർ പറയുന്നത്. ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള പണികളിൽ ഒന്നാണ് സുന്ദരികളെ ചുംബിക്കുകയെന്നാണ് ആൻഡീര പറയുന്നത്.
പ്രസ്താവന പുറത്തുവന്നതോടെ സോഷ്യൽമീഡിയയിൽ ആൻഡീരയെ പഞ്ഞിക്കിട്ടു.എന്തുസംഭവിച്ചാലും പറഞ്ഞതിൽ നിന്ന് പിന്മാറില്ലെന്നാണ് ആൻഡീര പറയുന്നത്.ഏറെ നാളായി ആൻഡീരയും കുബ്രട്ടുമായി അടുപ്പത്തിലാണ്. ചില്ലറ പുള്ളിയൊന്നുമല്ല ആൻഡീര. 1987ൽ ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലായിരുന്നു ജനനം.
മിസ് സോഫിയ, മിഗ് ബൾഗേറിയ മത്സരങ്ങളിൽ പങ്കെടുത്തതോടെ പ്രശസ്തയായി. സൗന്ദര്യമത്സരവുമായി നടക്കുന്നതിനിടെ പുറത്തിറക്കിയ സംഗീത ആൽബം സൂപ്പർഹിറ്റായി. നിരവധി അവാർഡുകളാണ് ഇൗ ആൽബത്തിന് ലഭിച്ചത്. അതിനിടയിലാണ് കുബ്രട്ടുമായി അടുപ്പത്തിലായത്.