രോഗപ്രതിരോധത്തിന് മികച്ചതാണ് കരിംജീരകം. വൈറസിനെയും സൂക്ഷ്മാണുക്കളെയും നശിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങൾ കരിംജീരകത്തിലുണ്ട്. അർബുദത്തെയും പ്രതിരോധിക്കുന്ന കരോട്ടിന്റെ കലവറയാണിത്. ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നത് പ്രമേഹം ശമിപ്പിക്കും.
ആസ്തമ, അലർജി, ശ്വാസകോശ പ്രശ്നങ്ങൾക്ക് കരിംജീരകം ചേർത്ത ചൂടുവെള്ളം കുടിക്കുന്നതും ഇത് ചേർത്ത വെള്ളത്തിൽ ആവി പിടിയ്ക്കുന്നതും പ്രയോജനം നൽകും. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി ഓർമയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കും.
ചെറിയ തോതിലുള്ള രക്തസമ്മർദ്ദം പരിഹരിക്കാനും സഹായിക്കും . വിളർച്ച പരിഹരിച്ച് ശരീരത്തിന് ഓജസും ഉന്മേഷവും നൽകും. ചർമ സംബന്ധമായ രോഗങ്ങൾക്കും പ്രതിവിധിയാണിത്. വാതം, സന്ധിവേദന എന്നിവ ശമിപ്പിക്കാനും മികച്ച ഔഷധം. കരിംജീരകം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്തു കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ ഉത്തമമാണ്. കരിംജീരകം പൊടിച്ച് തലയിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയുക , മുടികൊഴിച്ചിൽ ശമിക്കും.