സൗത്ത് കരോളിന: യുഎസിലെ സൗത്ത് കരോലിനയിൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ നതാനിയേൽ റൗളൻഡിയെന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 21കാരിയായ സമന്ത ജോസഫ്സാണാണ് കൊല്ലപ്പെട്ടത്. ഊബർ ടാക്സിയെന്ന് തെറ്റിദ്ധരിച്ച് കൊലയാളിയുടെ കാറിൽ കയറുകയായിരുന്നു സമന്ത.
വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. രാത്രി ഏറെ വൈകിയിട്ടും സമന്തയെ കാണാത്തതിനാൽ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് അതിദാരുണമായ സംഭവം പുറത്തായത്. അകലെയുള്ള വിജനമായ പ്രദേശത്തു വയലിലാണ് മതൃദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലയാളി പിടിയിലായത്. കൊളംബിയയിലെ ഫൈവ് പോയിന്റസ് ബാറിൽ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ചതിനു ശേഷം പുറത്തിറങ്ങിയ സമന്തയെ പുലർച്ചെ രണ്ടുമണിയോടെയാണു കാണാതായത്.