1

കൺഫ്യൂഷൻ തീർക്കണമേ... കളക്ടറേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ തിരുവനന്തപുരം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ എം.പി കെട്ടിവെക്കാനുള്ള തുക നല്കുന്നതുമായുള്ള ആശയക്കുഴപ്പത്തിൽ പെട്ടപ്പോൾ. 1. തുക എടുക്കാൻ തുടങ്ങിയ തമ്പാനൂർ രവിയോട് രാവിലെ ചെല്ലാൻ ഏൽപ്പിച്ചെന്ന് തരൂർ 2. തരൂർ തമ്പാനൂർ രവിയുടെ പോക്കറ്റിൽ തപ്പുന്നു 3. പൈസ അധികമായാൽ റീഫണ്ട് നൽകാമെന്ന കളക്ടറുടെ ഉറപ്പിൽ തരൂർ തുക നൽകുന്നു. വി.എസ്.ശിവകുമാർ എം.എൽ.എ സമീപം. കഴിഞ്ഞ തവണയും നാമനിർദ്ദേശ പത്രിക സമർപ്പണ സമയത്ത് ഇതേ അബദ്ധം പറ്റിയിരുന്നു.