ഒ.എം.ആർ പരീക്ഷ
വ്യവസായ പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 393/2017 പ്രകാരം വർക്ക്‌ഷോപ് അറ്റൻഡർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ) (പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 394/2017 പ്രകാരം വർക്ക്‌ഷോപ് അറ്റൻഡർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ) (പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം) തസ്തികയ്ക്ക് 4 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഇന്റർവ്യൂ
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 269/2017 പ്രകാരം എൽ.പി.സ്‌കൂൾ അസിസ്റ്റന്റ് (മലയാളം) (തസ്തികമാറ്റം വഴിയുള്ള നിയമനം) തസ്തികയ്ക്ക് 3 ന് പി.എസ്.സി എറണാകുളം റീജീയണൽ ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 405/2017 പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി കം ഫിനാൻസ് മാനേജർ തസ്തികയ്ക്ക് 3 നും, കാറ്റഗറി നമ്പർ 218/2017 പ്രകാരം ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) തസ്തികയ്ക്ക് 3, 4, 5 തീയതികളിലും, കാറ്റഗറി നമ്പർ 613/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്‌ട്രോണിക് മെക്കാനിക്) (എൻ.സി.എ.-എസ്.ടി.) തസ്തികയ്ക്ക് 5 നും, കാറ്റഗറി നമ്പർ 159/2018 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രസ് മേക്കിംഗ്) (എൻ.സി.എ.-എൽ.സി./എ.ഐ.) തസ്തികയ്ക്ക് 5 നും, കാറ്റഗറി നമ്പർ 560/2017 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോ സർജറി തസ്തികയ്ക്ക് 9, 10, 11 തീയതികളിലും, കാറ്റഗറി നമ്പർ 331/2016 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പതോളജി തസ്തികയ്ക്ക് 9, 10, 11 തീയതികളിലും, കാറ്റഗറി നമ്പർ 30/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി (ഒന്നാം എൻ.സി.എ.-എൽ.സി./എ.ഐ.) തസ്തികയ്ക്ക് 10 തീയതികളിലുമായിപി.എസ്.സി. ആസ്ഥാന ഓഫീസിൽ ഇന്റർവ്യൂ നടത്തും.

ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 333/2017 പ്രകാരം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കെമിസ്ട്രി തസ്തികയ്ക്ക് 4, 5, 6 തീയതികളിൽ പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ വച്ചും, 5, 8, 9 തീയതികളിൽ പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ വച്ചും, 8, 9, 10, 12 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ വച്ചും, കാറ്റഗറി നമ്പർ 15/2016 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സർവേയർ) തസ്തികയ്ക്ക് 3 തീയതികളിലുമായി പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് ലിമിറ്റഡിൽ താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്നും ജൂനിയർ അസിസ്റ്റന്റുമാരായി പ്രൊമോഷൻ ലഭിക്കുന്നതിനുള്ള അർഹതാനിർണയ പട്ടിക പ്രസിദ്ധീകരിച്ചു.