അപേക്ഷ തീയതി
നാലാം സെമസ്റ്റർ എം.എസ്‌സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് (2016-2018 ബാച്ച്) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ മൂന്നുവരെയും 500 രൂപ പിഴയോടെ അഞ്ചുവരെയും 1000 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.
മെഡിക്കൽ മൈക്രോബയോളജി
എസ്.എം.ഇയിൽ നടന്ന രണ്ടാം വർഷ എം.എസ്‌സി മെഡിക്കൽ മൈക്രോബയോളജി പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എസ്. റോഷിനി ദേവി, എസ്. ഷബാന, വർഷ തേജൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
ഡി.ഡി.എഫ്.എസ് പരിശീലനം
അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ/സീനിയർ ഗ്രേഡ് അസിസ്റ്റന്റ്/അസിസ്റ്റന്റ് തസ്തികകളിലെ ജീവനക്കാർക്കായി ഡി.ഡി.എഫ്.എസ് സംവിധാനത്തിലെ ഫയൽ മൂവ്‌മെന്റ് സംബന്ധിച്ച വിഷയത്തിൽ പരിശീലന പരിപാടി നടക്കും. മൂന്ന്, നാല് തീയതികളിൽ സർവകലാശാല കാമ്പസിലെ സ്‌കൂൾ ഒഫ് എൻവയൺമെന്റൽ സയൻസസ് സെമിനാർ ഹാളിലാണ് പരിശീലന പരിപാടി.