ടൈംടേബിൾ
30 മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി - 2008 സ്‌കീം) പരീക്ഷാ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പി.ജി ഓൺലൈൻ അഡ്മിഷൻ
സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് പി.ജി അഡ്മിഷനുവേണ്ടിയുളള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുളള തീയതി 9 വരെ നീട്ടി. വിശദവിവരങ്ങൾ www.admissions.keralauniversity.ac.in ൽ.
എം.ടെക് പ്രവേശനം
സർവകലാശാലയുടെ (സി.എസ്.എസ്) ഫ്യൂച്ചർ സ്റ്റഡീസ്, ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ് വകുപ്പുകളിലേക്ക് എം.ടെക് (നോൺ ഗേറ്റ്) അഡ്മിഷനുവേണ്ടിയുളള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുളള തീയതി 9 വരെ നീട്ടി. വിശദവിവരങ്ങൾ www.admissions.keralauniversity.ac.in ൽ.