hardik-patel-

ന്യൂഡൽഹി: കലാപക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പട്ടേൽ പ്രക്ഷോഭനേതാവ് ഹാർദ്ദിക് പട്ടേൽ സുപ്രീംകോടതിയെ സമീപിച്ചു. ഗുജറാത്ത് ഹൈക്കോടതി ശിക്ഷ റദ്ദാക്കാതിരുന്നതിനെത്തുടർന്നാണ് ഇത്. ഹാർദ്ദിക്കിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുമെന്നാണ് സൂചന. 2015ലെ പട്ടേൽ പ്രക്ഷോഭത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിനും ബിജെപി എം.എൽ.എയുടെ ഒഫീസ് അടിച്ചുതകർത്തതിനും ഹാർദ്ദിക്കിനെ ഗുജറാത്തിലെ മെഹ്സാന കോടതി രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നുള്ള ഹർജി ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെ ഹാർദ്ദിക്കിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു. ഗുജറാത്തിലെ 28 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം 23നാണ് നടക്കുന്നത്. ഈ മാസം നാലാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.