rennair-

കൊച്ചി: രാഷ്ട്രീയ ഏറ്റുമുട്ടലുകൾ ഏറ്റവും കൂടുതൽ നടക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ. സി.പി.എമ്മിന് ളി ഷാജിയെങ്കിൽ കോൺഗ്രസിന് പോരാളി വാസു തുടങ്ങി സൈബറിടത്തിൽ ബി.ജെ.പി സംഘപരിവാർ സൈബർ പോരാളികളും സജീവമാണ്. അങ്ങനെയൊരു സംഘപരിവാറിന്റെ സൈബർ പോരാളിയായിരുന്നു കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ അപകടത്തിൽ മരിച്ച രഞ്ജിത് പി.ബി. എന്ന റെൻ നായർ. എന്നാൽ സംഘികളുടെ പോരാളി എന്നറിയപ്പെടുന്ന രഞ്ജിത്തിന്റെ അപകടം കൊലപാതകമാണെന്ന് ആരോപിച്ച് സംഘപരിവാർ ഗ്രൂപ്പുകൾ സോഷ്യൽ മീഡയിയൽ രംഗത്തെത്തി. തൊടുപുഴയിലെ കുട്ടിയെ ആക്രമിച്ചതിനെക്കുറിച്ച് പരാമർശിക്കുന്ന ' കൊച്ചിനെ തൊട്ടവനെ സംഘപരിവാർ പിള്ളേർ പണിയും അപ്പോ അവകാശം പറഞ്ഞു വന്നേക്കരുത് : എന്നായിരുന്നു രഞ്ജിത്തിന്റെ അവസാന പോസ്റ്റ്. അതിന് ശേഷം എഫ് ബ്ലോക്ക് ചെയ്തതിനാൽ പോസ്റ്റിടാൻ പറ്റുന്നില്ല എന്നുള്ള പോസ്റ്റും വന്നിരുന്നു. ഈ പോസ്റ്റിന് താഴെയാണ് സംഘപരിവാർ പ്രവർത്തകർ തങ്ങളുടെ രഞ്ജിത്തിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

രഞ്ജിത്ത് പി.ബി.യുടെ ബൈക്കിനെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിച്ച കാർ നിറുത്താതെ പോയതാണ്അപകടത്തെക്കുറിച്ച് ദുരൂഹത ഉയർത്തുന്നത്. രഞ്ജിത്തിന് പലതരം ഭീഷണി ഉണ്ടായിരുന്നതായും പരാതി ഉണ്ട്. ഇതും മരണത്തിന് പിന്നിലെ ദുരൂഹത ഉയർത്തുന്നതായി ഹിന്ദുത്വ ഗ്രൂപ്പുകൾ ആരോപിക്കുന്നു. സംഘത്തിന് ഒപ്പം നിൽക്കുന്ന പലരും അപകടത്തിൽ മരിക്കുന്നതായും ഇവർ പറയുന്നു.

ren nair 4 you എന്ന പേജ് വഴി.ഉള്ളിൽ ഉണ്ടായിരുന്ന പ്രതിഷേധം ആദ്യമായി പ്രകടിപ്പിക്കാൻ പഠിപ്പിച്ച ആളായിരുന്നു ര‌ഞ്ജിത് എന്നാണ് അവർ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയ കേരളത്തിൽ പിച്ചവച്ചു തുടങ്ങിയ കാലത്ത് സംഘപരിവാറിന്റെ ആശയങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കുകയും നെറികെട്ട കമ്മ്യൂണിസത്തേയും കേരളത്തിലെ ജിഹാദികളെ തുറന്നു കാണിച്ച് സോഷ്യൽ മീഡിയയിൽ പരിവാറിന്റെ മുഖമായിരിന്നു . ഇന്ന് ധാരാളം ആളുകൾ സംഘപരിവാറിന് വേണ്ടി സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുമ്പോൾ ആരും മറക്കാൻ പാടില്ലാത്ത പേരാണ് റെൻ നായർ എന്ന രഞ്ജിത്തെന്നും അവർ കുറിക്കുന്നു. നിരവധി ശത്രുക്കൾ ഉള്ള റെൻ സാധാരണ ആക്സിഡന്റിൽ മരിച്ചു എന്ന് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നും ചിലർ പറയുന്നു.