കൊച്ചി: അങ്കമാലി രൂപതയുടെ ഭൂമി ഇടപാട് കേസിൽ ആദായ നികുതി വകുപ്പ് മൂന്നുകോടി രൂപ പിഴ ചുമത്തി. 51 ലക്ഷം രൂപ സഭ ആദ്യഘട്ടമായി പിഴ അടച്ചു . ഇന്നലെയാണ് അതിരൂപത പിഴ അടച്ചത്. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാരും പിഴ അടയ്ക്കണം. 16 ലക്ഷം രൂപയ്ക്ക് ഭൂമി കച്ചവടം നടത്താൻ ഉണ്ടാക്കിയ രേഖ ആദായനികുതി വകുപ്പ് കണ്ടെടുത്തതിന്റെ പിന്നാലെയാണ് പിഴ ചുമത്തിയത്. ഫാ. ജോൽി പുതുവയും ഇടനിലക്കാരൻ സാജൻ വർഗീസ് എന്നിവരാണ് കരാർ ഒപ്പുവച്ചത്.
2015ൽ സഭയ്ക്കുണ്ടായ കടം വീട്ടാൻ നഗരത്തിലെ അഞ്ചിടത്തുള്ള മൂന്ന് ഏക്കർ ഭൂമി സെന്റിന് 9 ലക്ഷത്തി അയ്യായിരം രൂപ എന്ന നിരക്കിൽ 27 കോടി രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇടനിലക്കാരൻ സാജു വർഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വിൽപ്പന നടത്തിയെന്നാണ് ആധാരത്തിൽ കണിച്ചത്. സഭയ്ക്ക് കൈമാറിയത് 9 കോടി രൂപയും. 36 പ്ളോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാർ നാലും അഞ്ചും ഇരട്ടി തുകയ്ക്ക് മറ്ച്ചുവിറ്റെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.