kadmanadu-

കാഠ്മണ്ഡു: തെക്കൻ നേപ്പാളിൽ കൊടുങ്കാറ്റിലും പെരുമഴയിലും 27ഓളം പേർ മരിച്ചു. 500ഓളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാരാ, പർസാ മേഖലകളിലാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. ഞായറാഴ്ച വൈകിട്ടോടെയാണ് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും 128 കിലോമീറ്റർ അകലെയുളള ബാറാ ജില്ലയിൽ കൊടുങ്കാറ്റ് ആഞ്ഞു വീശിത്തുടങ്ങിയത്. പ്രകൃതി ക്ഷോഭത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കെ.പി. ശർമ്മ ഓലി അനുശോചനം അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

tions.