news

1. സഭാ ഭൂമിയിടപാടില്‍ എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് പിഴ. ആദായനികുതി വകുപ്പ് അതിരൂപതയ്ക്ക് 3 കോടി രൂപ പിഴ ചുമത്തി. 51 ലക്ഷം രൂപ സഭ ആദ്യഘട്ടമായി ഇന്നലെ പിഴ അടച്ചു. കേസില്‍ ഭൂമിക്കച്ചവടത്തിന്റെ ഇടനിലക്കാരും പിഴ അടയ്ക്കണം. സെന്റിന് 16 ലക്ഷം രൂപ വീതമുള്ള കച്ചവടക്കരാര്‍ കണ്ടെടുത്തു. കരാര്‍ ഒപ്പുവച്ചത് ഫാദര്‍ ജോഷി പുതുവയും ഇടനിലക്കാരന്‍ സാജു വര്‍ഗീസും ചേര്‍ന്ന്

2. 2015ല്‍ സഭയ്ക്കുണ്ടായ കടം വീട്ടാനായിരുന്നു നഗരത്തിലെ അഞ്ചിടത്തുള്ള 3 ഏക്കര്‍ ഭൂമി സെന്റിന് 9 ലക്ഷത്തി അയ്യായിരം രൂപ എന്ന നിരത്തില്‍ 27 കോടി രൂപയ്ക്ക് വില്ക്കാന്‍ ശ്രമിച്ചത്. ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വില്പന നടത്തിയെന്ന് ആണ് ആധാരത്തില്‍ കാണിച്ചത്. വില്പനയ്ക്ക് ശേഷം 9 കോടി മാത്രമാണ് സഭയ്ക്ക് കൈമാറിയത്

3. 36 പ്‌ളോട്ടുകളുമായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാരന്‍ ഇരട്ടി തുകയ്ക്ക് മറിച്ചു വിറ്റെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. സഭയുടെ സമിതികളില്‍ ആലോചിക്കാതെ വില്പന നടത്തിയത് കര്‍ദ്ദിനാളിന്റെ നേതൃത്വത്തിലായിരുന്നു. ഭൂമി വില്പന വിവാദമായതോടെ ആണ് കര്‍ദ്ദിനാളിന് എതിരെ വൈദികര്‍ രംഗത്ത് എത്തിയത്

4. ലോക്സഭ തിരഞ്ഞെടുപ്പിലെ രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ വാക്‌പോരുമായി നേതാക്കള്‍. രാഹുല്‍ മത്സരിക്കാന്‍ എത്തിയത് രാഷ്ട്രീയ പാപ്പരത്തമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ വി.എസ് അച്യുതാനന്ദന്‍. രാഹുല്‍ അമേഠിയില്‍ നിന്ന് അഭയാര്‍ത്ഥിയായി കേരളത്തില്‍ എത്തി. പാര്‍ലമെന്റില്‍ ഉയരേണ്ടത് ഇടതുപക്ഷത്തിന്റെ ശബ്ദം. വയനാട്ടില്‍ രാഹുല്‍ വന്നാലും ഇടതുപക്ഷം വര്‍ധിത വീര്യത്തോടെ രാഹുലിനെയും ഒപ്പം ബി.ജെ.പിയെയും നേരിടുമെന്നും സമ്പത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വി.എസ്.

5. ഫെയ്സ്ബുക്ക് പോസ്റ്റില്‍ രാഹുലിനെ അമൂല്‍ ബേബി എന്ന വിളിച്ചതിന് പിന്നാലെ ആയിരുന്നു തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ വിമര്‍ശനം. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്നില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ബി.ജെ.പിയാണ് മുഖ്യശത്രു. കോണ്‍ഗ്രസുമായി നീക്ക്‌പോക്ക് വേണ്ടെന്ന് തീരുമാനിച്ചത് സി.പി.എം. ബി.ജെ.പിയുടെ ഭാഷ കടമെടുത്താണ് സി.പി.എം മുഖ്യപത്രം രാഹുലിനെ വിമര്‍ശിച്ചതെന്നും അതിന് മറുപടി പറയുന്നില്ലെന്നും പ്രതികരണം.

6. രാഹുല്‍ ഗാന്ധിക്ക് എതിരായ വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ഇന്ത്യക്കാരെ കാണുന്നത് മതത്തിന്റെ പേരില്‍ അല്ലെന്ന് കോണ്‍ഗ്രസും രാജ്യത്തെ ജനങ്ങളെ മോദി ഹിന്ദുക്കളും അഹിന്ദുക്കളുമായി വേര്‍തിരിച്ച് കാണുന്നു എന്ന് സി.പി.എമ്മും. ഇന്ത്യയെക്കുറിച്ച് നരേന്ദ്ര മോദിക്ക് ഉള്ളത് വികലമായ കാഴ്ചപ്പാടെന്ന് സീതാറാം യെച്ചൂരി. ഹിന്ദുത്വ ഇന്ത്യയെന്ന ഈ കാഴ്ചപ്പാടിനെ ആണ് പരാജയപ്പെടുത്തേണ്ടത് എന്നും യെച്ചൂരി. കേരളത്തില്‍ യു.ഡി.എഫ് ആണ് മുഖ്യ എതിരാളി എന്നും പ്രതികരണം

7. തങ്ങള്‍ ഇന്ത്യക്കാരെ കാണുന്നത് മതത്തിന്റേ പേരില്‍ അല്ല എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ നേരത്തെയും ദക്ഷിണേന്ത്യയില്‍ മത്സരിച്ചിട്ടുണ്ട്. എന്നാല്‍ മോദി എന്തുകൊണ്ട് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ തയ്യാറാകുന്നില്ല എന്നും തിവാരിയുടെ ചോദ്യം. നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശം രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് സംസാരിക്കവേ. പരാജയഭീതിയിലായ പ്രതിപക്ഷ നേതാക്കള്‍ ഹിന്ദു മേഖലകള്‍ നിന്ന് ഒളിച്ചോടുന്നു എന്നായിരുന്നു മോദിയുടെ വിമര്‍ശനം.

8. വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ദേശാഭിമാനി എഡിറ്റോറിയലിന് എതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ വിശദീകരണവുമായി റസിഡന്റ് എഡിറ്റര്‍ പി.എം.മനോജ്. മുഖപ്രസംഗത്തില്‍ പപ്പു സ്‌ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതം എന്നും ജാഗ്രതക്കുറവ് കൊണ്ട് ഉണ്ടായ പിശക് തിരുത്തുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റ്

9. കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക് എന്ന തലക്കെട്ടിലുള്ള ദേശാഭിമാനി മുഖപ്രസംഗത്തിന് എതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത് വി.ടി ബല്‍റാം അടക്കം നിരവധി നേതാക്കള്‍. എറണാകുളത്തെ സി.പി.എം സ്ഥാനാര്‍ത്ഥി കൂടിയായ പി. രാജീവിന്റേത് ആയിരുന്നു മുഖപ്രസംഗം. എഡിറ്റോറിയലിന് എതിരെ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചതോടെ ആണ് മാപ്പ് പറയാന്‍ ഇടതു നേതാക്കള്‍ തയ്യാറായത്

10. രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് പരാമര്‍ശിച്ചതില്‍ കൈപ്പിഴവ് ഉണ്ടായി എന്ന് മന്ത്രി തോമസ് ഐസക്. പപ്പു എന്ന് വിളിക്കുന്നത് സി.പി.എം നിലപാട് അല്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് എല്‍.ഡി.എഫിനെ ബാധിക്കില്ല. രാഹുലിന്റെ വരവോടെ യു.ഡി.എഫ്- ബി.ജെ.പി വോട്ടു കച്ചവടം പ്രയാസകരം ആവും എന്നും തോമസ് ഐസക്. എന്നാല്‍ പപ്പു വിളിയില്‍ നിന്ന് പുറത്തു വന്ന രാഹുല്‍ ഗാന്ധി തിരികെ പപ്പു ആവാതിരിക്കാന്‍ ആണ് സി.പി.എം മുഖപത്രത്തിന്റെ മുഖപ്രസംഗം എന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ആഗോള കുത്തകകളുടെ തീരുമാന പ്രകാരം ആണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആയത് എന്നും ബിനോയ് വിശ്വം