ന്യൂഡൽഹി: പഞ്ചാബ് അതിർത്തിയിൽ ഇന്ത്യ, പാക് സൈനികവിമാനങ്ങളുടെ ''ചൊറിയൽ". പഞ്ചാബിലെ ഖേംഖരൺ മേഖലയിൽ ഇന്നലെ വൈകിട്ട് പാകിസ്ഥാന്റെ ഡ്രോൺ പ്രത്യക്ഷപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. പാക് ഡ്രോൺ ശ്രദ്ധയിൽപെട്ടതോടെ ഇന്ത്യൻ വ്യോമസേന രണ്ട് സുഖോയ് 30 എകെഐ വിമാനങ്ങളയച്ചാണ് പാകിസ്ഥാന് മറുപടി നൽകിയത്. പാകിസ്ഥാനാകട്ടെ രണ്ട് അമേരിക്കൻ നിർമ്മിത എഫ് - 16 വിമാനങ്ങളയച്ച് ഇന്ത്യയേയും പ്രകോപിപ്പിച്ചു. എന്നാൽ, ഉടൻ തന്നെ പാക് വിമാനങ്ങൾ തിരികെപ്പോയതായാണ് റിപ്പോർട്ട്. അതേസമയം, ബലാകോട്ടിലെ സർജിക്കൽ സ്ട്രൈക്കിനുശേഷം രാജസ്ഥാൻ, ഗുജറാത്ത് അതിർത്തികളിൽ പാകിസ്ഥാന്റെ ഡ്രോണുകൾ ഇടയ്ക്കിടെയെത്താറുണ്ടെന്നാണ് റിപ്പോർട്ട്.