rahul-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തോൽപ്പിക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പിയെ തോൽപിക്കുന്നതിനായി രാജ്യതാത്പര്യം മുൻനിറുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എല്ലാ പ്രതിപക്ഷ കക്ഷികളുടെയും ഐക്യം സാദ്ധ്യമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മതേതര സ്വഭാവം പുലർത്തുന്ന പ്രതിപക്ഷ സ്ഥാനാർത്ഥികളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി കനത്ത തിരിച്ചടി നേരിടുണ്ടെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

നരേന്ദ്രമോദിയെ തോൽപ്പിക്കുകയും ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കലുമാണ് എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പ്രഥമലക്ഷ്യം. ഇന്ത്യയുടെ വിവിധ സ്ഥാപനങ്ങളെയും അതിൻെറ സാമൂഹിക ഘടനയെയും തകർക്കുന്നതിൽ നിന്ന് ബി.ജെ.പിയെ തടയും. രാജ്യത്തിൻെറ വളർച്ചയെ ഉത്തേജിപ്പിക്കാനും സമ്പദ്​വ്യവസ്ഥ മികച്ചതാക്കാനും ജോലികൾ സൃഷ്ടിക്കുന്നതിനും അനീതിയും അസമത്വവും പരിഹരിക്കുന്നതിനും പ്രതിപക്ഷം ഒന്നിച്ചണിനിരക്കുമെന്ന് രാഹുൽ പറഞ്ഞു.