ജോബ് നമ്പർ വൺ: നരേന്ദ്രമോദിയെ പ്രധാനമന്ത്രിക്കസേരയിൽ നിന്ന് താഴെയിറക്കുക! രാഹുൽ ഗാന്ധിയുടേതാണ് പ്രതിപക്ഷ കക്ഷികളുടെ മുഖ്യ അജണ്ടയെക്കുറിച്ചുള്ള പ്രഖ്യാപനം. ബി.ജെ.പിയെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തിന്റെ കാര്യത്തിൽ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായതുകൊണ്ട് തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യം സാദ്ധ്യമാണെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐക്കു നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക, വികസനം ത്വരിതവേത്തിലാക്കുക, യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുക, മതസാഹോദര്യം സൂക്ഷിക്കുക- ഇതൊക്കെയാണ് മുൻഗണന ആർഹിക്കുന്ന വിഷയങ്ങൾ. കുറച്ചുനാൾ മുമ്പ് വിഭാവനം ചെയ്‌തതു പോലെ, പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യം സാദ്ധ്യമായില്ലല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, ബി.ജെ.പിയെ തറപറ്റിക്കാൻ ഓരോ പാർട്ടിയും ശക്തരായ സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട് എന്നായിരുന്നു രാഹുലിന്റെ മറുപടി. യു.പിയിൽ കോൺഗ്രസിനു പങ്കാളിത്തമില്ലെങ്കിലും, ബി.ജെ.പി വിരുദ്ധ മുന്നണിയുണ്ട്. പലേടത്തും ഇതുപോലെ തന്നെ. ബാക്കിയെല്ലാം തിരഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിഞ്ഞുവരും- രാഹുൽ പറഞ്ഞു.
1. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തോമസ് ചാഴികാടൻ (യു.ഡി.എഫ്) വി.എൻ. വാസവൻ (എൽ.ഡി.എഫ്), പി.സി. തോമസ് (എൻ.ഡി.എ) എന്നിവർ
2. പുരി മണ്ഡലത്തിൽ ബി.ജെ.പിയെ വെട്ടിലാക്കിയ പ്രചാരണ വീഡിയോ ദൃശ്യം
3. പുഷ്‌പം പോലെ ജയിച്ചു വാ... വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ച് പുറത്തിറങ്ങിയപ്പോൾ പ്രവർത്തകർ പൂക്കൾകൊണ്ടുള്ള തൊപ്പി അണിയിക്കുന്നു.