ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'പി.എം നരേന്ദ്രമോദി[ ക്ക് ഹെെക്കോടതിയുടെ പച്ചക്കൊടി. സിനിമ പുറത്തിറക്കുന്നതിനെതിരെ കോൺഗ്രസ് സമർപ്പിച്ചിരുന്ന ഹർജി ഹെെക്കോടതി തളളി. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമ റിലീസ് മാറ്റിവെയ്ക്കണമെന്നാണ് ഹർജിയിൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനും കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് സിനിമയ്ക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയത്. എന്നാൽ ഹെെക്കോടതി പൊതുതാത്പര്യ ഹർജി തള്ളി പ്രദർശനത്തിന് അനുമതി നൽകിയിരിക്കുകയാണ്.
ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്റോയ് ആണ് ടൈറ്റിൽ റോളിലെത്തുന്നത്. മനോജ് ജോഷി, ദർശൻ കുമാർ, ബൊമാൻ ഇറാനി, പ്രശാന്ത് നാരായണൻ, സെറീന വഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.