പൊന്നാനി: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കോൺഗ്രസിന്റെ രമ്യ ഹരിദാസിനെതിരെ മോശം പരാമർശവുമായി എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കെന്നായിരുന്നു വിജയരാഘവൻ പറഞ്ഞത്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു
പൊന്നാനിയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിടെയായിരുന്നു വിജയരാഘവന്റെ പരാമർശം. വിജയരാഘവന്റെ പരാമർശത്തിന് എതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.