റോം : ബാഴ്സലോണയുടെ അർജന്റീനിയൻ ഫുട്ബാൾ ലയണൽ മെസിയെ കാൽപ്പന്തുകളിയുടെ ദൈവമെന്നും ദൈവ തുല്യനെന്നുമൊക്കെ വിശേഷിപ്പിക്കുന്നത് ശരിയല്ലശന്ന് പോപ് ഫ്രാൻസിസ്. കഴിഞ്ഞ ദിവസം ഒരു ടി.വി. ചാനൽ ഇന്റർവ്യൂവിലാണ് പോപ്പ് ഇക്കാര്യം പറഞ്ഞത്.
സിദ്ധാന്തപരമായി ഈ വിശേഷണങ്ങൾ ദൈവനിന്ദയാണെന്ന് പോപ്പ് പറഞ്ഞു. അങ്ങനെ പറയാൻ പാടില്ലെന്നും താനതിൽ വിശ്വസിക്കുന്നില്ലെന്നും അർജന്റീനക്കാരനായ പോപ്പ് വ്യക്തമാക്കി.
മെസി ഒരുപാട് പ്രത്യേകതകളുള്ള കളിക്കാരനാണെന്ന് പറഞ്ഞ പോപ്പ് പക്ഷേ ദൈവമായി ആരാധിക്കുന്നതിനെയാണ് എതിർത്തത്. മെസിയെയും അദ്ദേഹത്തിന്റെ കളിയെയും ഇഷ്ടപ്പെടുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പന്തുമായി മൈതാന മദ്ധ്യത്തിലേക്ക് ഇറങ്ങിവന്ന ദൈവമെന്നൊക്കെ ആവേശം കൊള്ളരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.