സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ഒളിഞ്ഞും തെളിഞ്ഞും പറയുന്ന കാലമായിരുന്നു മുമ്പൊക്കെ. എന്നാൽ സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പുവരുത്തുന്ന ഇക്കാലത്ത് ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ചും ചർച്ച ചെയ്ത് തുടങ്ങിയിരിക്കുന്നു. സ്ത്രീകൾ തങ്ങളുടെ ലൈംഗിക താത്പര്യങ്ങളൊക്കെ തുറന്നു പറയാൻ തുടങ്ങിയിരിക്കുന്നു.
സ്ത്രീകൾ 27-ാമത്തെ വയസു മുതൽ ദാമ്പത്യം ആഗ്രഹിച്ചു തുടങ്ങുന്നുവെന്നാണ് അമേരിക്കൽ ആന്ത്രപ്പോളജിസ്റ്റായ ഹെലൻ ഫിഷർ പറയുന്നത് . പുരുഷൻമാർ തങ്ങളുടെ 29ാമത്തെ വയസിലും കുടുംബത്തെക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ്. വിദ്യാഭ്യാസപരമായി മുന്നേറിയ അമേരിക്കൻ സമൂഹത്തെക്കുറിച്ചാണ് ഇത്തരം പഠനമെന്ന് ഓർക്കണം.
അതു പോലെ സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ പുതുമകൾ ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. അതേസമയം പങ്കാളിയെ ഏറ്റവുമധികം സംതൃപ്തരാക്കണമെന്ന് പുരുഷൻമാരും ആഗ്രഹിക്കുന്നു.
പുരുഷൻമാർ തങ്ങളുടെ ലൈംഗിക താത്പര്യങ്ങൾ ചോദിച്ചറിയണമെന്നാണ് കൂടുതൽ സ്ത്രീകളും ആഗ്രഹിക്കുന്നത്. എന്നാൽ കിടപ്പറയിൽ പുരുഷന് അല്പം മേധാവിത്വം ആകാമെന്നും അവർ രഹസ്യമായി ആഗ്രഹിക്കുന്നതായി ഹെലൻ ഫിഷർ പറയുന്നു. പങ്കാളികൾ തമ്മിൽ ലൈംഗിക ബന്ധത്തിനിടെ പരസ്പരം ഇതുബായി ബന്ധപ്പെട്ട് ചോദ്യോത്തരങ്ങളിൽ ഏർപ്പെടുന്നതും പരസ്പരം ലൈംഗിക താത്പര്യങ്ങൾ വർദ്ധിക്കാൻ സഹായിക്കും. ഫിഷർ നടത്തിയ സർവേയിൽ 71 ശതമാനം സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ സംതൃപ്തി രേഖപ്പെടുത്തുന്നു എന്നാൽ, 53 ശതമാനം പുരുഷൻമാർ മാത്രമാണ് സെക്സിൽ സംതൃപ്തി രേഖപ്പെടുത്തിയത്