stebin-roy

തൊടുപുഴ : കുട്ടികളുടെ അശ്ളീല വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ കേരളാ പൊലീസും ഇന്റർപോളും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. പൊലീസ് അന്വേഷണത്തിൽ തൊടുപുഴയിൽ കാളിയാർ സ്റ്റേഷൻ അതിർത്തിയിൽ പെടുന്ന പാറപ്പുഴ തേക്കിൻകൂപ്പ് തുരുത്തേൽ സ്റ്റെബിൻ റോയി (21) ആണ് അറസ്റ്റിലായത്.

ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് പെൺകുട്ടികളുടെ അശ്ളീലഫോട്ടോകൾ പ്രചരിപ്പിച്ചിരുന്നത്. മാത്രമല്ല ഇതിലൂടെ മറ്റ് അശ്ളീല ഫോട്ടോകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യം സെെബർ സെല്ലിന്റെ ശ്രദ്ധയിൽപെടുകയും ചെയ്തിരുന്നു. മറ്റ് അംഗങ്ങളും ടെലിഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച്‌ ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സിനിമാ താരങ്ങളുടെ കുട്ടികളുടെ മുഖവും മോർഫ് ചെയ്ത് പരസ്പരം കെെമാറിയിരുന്നതായും പൊലീസ് പറയുന്നു.

അവർക്ക് അറിയുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്തും ഫേസ്ബുക്കിലുള്ള ചിത്രങ്ങളും ഈ തരത്തിൽ മോർഫിംഗ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. പ്രതി പൊലീസിനോട് കുറ്രം സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് കർശനമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. ശക്തമായ വകുപ്പുകൾ ഉപയോഗിച്ചാണ് ഇവർക്കെതിരെ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്. കാളിയാർ സിഐ. സജിൻ ലൂയിസിന്റെ നേതൃത്വത്തിലാണ് സ്റ്റെബിൻ റോയിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ അറസ്റ്റിലാവുമെന്നാണ് സൂചന.