മൊഹാലി: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബിന് 14 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 19.2 ഓവറിൽ 152 റൺസെടുക്കാനെ കഴിഞ്ഞിള്ളൂ. കറനിന്റെ ഹാട്രിക് ആണ് പഞ്ചാബിന്റെ വിജയ സ്വപ്നങ്ങളെ വീഴ്‌ത്തിയ്ത്. അവസാന എട്ട് റണ്ണിനിടെ ഡൽഹിക്ക് ഏഴ് വിക്കറ്റാണ് നഷ്ടമായത് കറൻ 2.2 ഓവറില്‍ 11 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യം ക്രീസിലിറങ്ങിയ പഞ്ചാബ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. ക്രിസ് ഗെയ്‌ൽ ഇല്ലാതെ ഇറങ്ങിയ പഞ്ചാബിന് സ്കോർ ബോർഡിൽ 15 റൺസെത്തിയപ്പോഴെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. പഞ്ചാബിനെ സർഫ്രാസ് ഖാനും (39), ഡേവിഡ് മില്ലറും ചേർന്നാണ് 120 ലെത്തിച്ചത്. എന്നാൽ ഇരുവരും പുറത്തായതോടെ പഞ്ചാബ് തകരുകയായിരുന്നു. പിന്നീട് മൻദീപ് സിംഗാണ് സ്കോർ ഉയർത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് ആദ്യ പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി. കിംഗ്‌സ് ഇലവന് വേണ്ടി കറൻ നാലും അശ്വിനും ഷമിയും രണ്ട് വിക്കറ്റും വീഴ്‌ത്തി. അവസാന ഓവറിൽ 15 റൺസെടുക്കാൻ ഡൽഹിക്ക് കഴിഞ്ഞില്ല. അതോടെ ഡൽഹിയുടെ പരാജയം സമ്പൂർണമാകുകയായിരുന്നു.