രജനികാന്തിന്റെ 2.0, വിക്രമിന്റെ ഐ എന്നീ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ എമി ജാക്സൺ അമ്മയാകുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെയാണ് എമി ഇക്കാര്യം ആരാധകരെ അറിയിച്ചത്.
മൂന്ന് മാസം മുൻപാണ് കാമുകനായ ജോർജ് പനയോറ്റുവുമായുള്ള എമിയുടെ വിവാഹ നിശ്ചയം നടന്നത്. കാമുകനുമൊത്തുള്ള ചിത്രവും എമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷ് റിയൽ എസ്റ്റേറ്റ് വമ്പനായ ആൻഡ്രിയാസ് പനയോറ്റുവിന്റെ മകനായ ജോർജുമായി മൂന്ന് വർഷമായി പ്രണയത്തിലാണ് എമി. ബ്രിട്ടനിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടൽ ശൃംഖലകളുടെ ഉടമയുമാണ് ജോർജ്.
എൽ.എൽ. വിജയ് സംവിധാനം ചെയ്ത മദ്രാസിപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ് ബ്രിട്ടീഷ് വംശജയായ എമി ജാക്്സൺ തമിഴിൽ അരങ്ങേറിയത്. തെരി, തങ്കമകൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും സിംഗ് ഇൗസ് ബ്ളിംഗ്, ഫ്രീക്കി അലി എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.