ramya-vijaya-raghavan

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും മത്സരിക്കുന്ന രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമർശം നടത്തിയ ഇടതുമുന്നണി കൺവീനർ എ.വിജയരാഘവനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. "പുരോഗമനം, നവോത്ഥാനം, ദളിത് സ്നേഹം തുടങ്ങി ഇതുവരെ നിങ്ങൾ ഗീർവാണം മുഴക്കിയ ഏതെങ്കിലും വാക്കിനോട് ആത്മാർഥതയുണ്ടെങ്കിൽ വിജയരാഘവനെ നിങ്ങൾ ബഹിഷ്കരിക്കണ"മെന്നും പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"നവോത്ഥാന മുന്നണി" യുടെ നേതാവിന്റെ "സ്ത്രീപക്ഷവാദം" എല്ലാ പുരോഗമനവാദക്കാരും കേട്ടല്ലോ അല്ലേ ?

ഒരു വനിതാ നേതാവ് ഒരു പുരുഷ നേതാവിനെ കാണുന്നതിനെ കുറിച്ച് സഖാവ് വിജയരാഘവന്റെ സ്ത്രീപക്ഷ ചിന്ത ഗംഭീരമായില്ലേ ?.

കുറ്റം പറയാനാകില്ല. സഖാക്കൾ വനിതാ സഖാക്കളെ കാണുന്നത് അങ്ങനെയാണ്.

ആ അനുഭവമല്ലേ സഖാക്കളുടെ സഖാവിന് പറയാനാവൂ. പക്ഷേ എനിക്ക് ചോദിക്കാനുള്ളത്
നവോത്ഥാന നായികമാരോടാണ്.

രമ്യയെ കുറിച്ചുള്ള വിജയരാഘവന്റെ മൂന്നാംകിട പ്രസ്താവനക്കെതിരെ നിങ്ങൾ തെരുവിൽ പ്രതിഷേധിക്കുമോ ?

അമ്മ പെങ്ങൻമാരെ തിരിച്ചറിയാത്ത ഇയാളെപ്പോലുള്ളവർക്കെതിരെ നിങ്ങൾ മതിൽ കെട്ടുമോ ?

പുരോഗമനം, നവോത്ഥാനം, ദളിത് സ്നേഹം തുടങ്ങി ഇതുവരെ നിങ്ങൾ ഗീർവാണം മുഴക്കിയ ഏതെങ്കിലും വാക്കിനോട് ആത്മാർഥതയുണ്ടെങ്കിൽ വിജയരാഘവനെ നിങ്ങൾ ബഹിഷ്കരിക്കണം.

ഇല്ലെങ്കിൽ നിങ്ങളുടെ കേവല രാഷ്ട്രീയ താൽപര്യങ്ങൾ വരും തലമുറ പോലും ഓക്കാനത്തോടെയേ ഓർമിക്കൂ.