sam-curren

‌ക്രിക്കറ്രിൽ അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിക്കുന്നതായി ഐ.പി.എല്ലിൽകഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്രൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബ് നേടിയ അവിശ്വസനീയ ജയം.

8 റൺസിനിടെ വീണ 7 വിക്കറ്റുകളാണ് കൈയിലിരുന്ന ജയം ഡൽഹിയുടെ കൈയിൽ നിന്ന് വഴുതിപ്പോകാൻ കാരണം.

പഞ്ചാബുയർത്തിയ 167 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി 16.3 ഓവറിൽ 144-3 എന്ന നിലയിൽ നിന്നാണ് 19.2 ഓവറിൽ 152 റൺസിന് ആൾഔട്ടാകുന്നത്.

ഈ ഐ.പി.എൽ സീസണിലെ ആദ്യ ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ ഇംഗ്ലീഷ് യുവപേസർ സാം കറനാണ് ഡൽഹിയുടെ അടപ്പ് തെറിപ്പിച്ചത്. ഗെയ്ലിന്റെ അഭാവത്തിൽ ഓപ്പണറായിറങ്ങി 10 പന്തിൽ 3ഫോറും 1 സിക്സും ഉൾപ്പെടെ 20 റൺസ് അടിച്ചെടുത്ത് ബാറ്രിംഗിലും നിർണായക സംഭാവന നൽകിയ കറൻ തന്നെയാണ് കളിയിലെ താരം.

18-ാം ഓവറിലെ അവസാന പന്തിൽ ഹർഷ് പട്ടേലിനെ രാഹുലിന്റെ കൈയിൽ എത്തിച്ചും 20-ാം ഓവറിലെ ആദ്യ പന്തിൽ കഗിസോറബാഡയേയും രണ്ടാം പന്തിൽ സന്ദീപ് ലമീച്ചനെയും ക്ലീൻബൗൾഡാക്കിയാണ് കറൻ ഹാട്രിക്ക് തികച്ചത്.

ഡൽഹിയുടെ ടോപ്‌ സ്കോറർ കോളിൻ ഇൻഗ്രാമിന്റെ (38)​ വിക്കറ്രാണ് കറൻ ആദ്യം നേടിയത്.

ഐ.പി.എല്ലിൽ ഹാട്രിക്ക് നേടുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമാണ് കറൻ.

7.20 കോടി രൂപയ്ക്കാണ് കറനെ ഇത്തവണ പഞ്ചാബ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്.

മുൻ സിംബാബ്‌വെ ആൾ റൗണ്ടർ കെവിൻ കറന്റെ മകനും ഇംഗ്ലണ്ട് ദേശീയ ടീമംഗമായ ടോം കറന്റെ അനുജനുമാണ് സാം കറൻ.

സാം കറൻ ബൗളിംഗ്: 2.2-0-11-4,​ ബാറ്രിംഗ്: 20 റൺസ് ബാൾ 10 സിക്സ്:1,​ ഫോർ 3.

2 വിക്കറ്ര് വീതം നേടിയ മുഹമ്മദ് ഷമിയും ക്യാപ്ടൻ അശ്വിനും പഞ്ചാബിന്റെ വിജയത്തിൽ നിർണായക സാന്നിധ്യമായി.

85 സിക്സുകൾ ഇന്നലത്തെ ഇന്നിംഗ്സോടെ പഞ്ചാബിന്റെ ടോപ്‌സ്കോററായ ഡേവിഡ് മില്ലർ ഐ.പി.എല്ലിൽ തികച്ചു. 70 ഇന്നിംഗ്സിൽ നിന്നാണ് മില്ലറുടെ ഈ നേട്ടം. പഞ്ചാബിനായി ഏറ്രവും കൂടുതൽ സിക്സ് നേടിയ താരവും മില്ലറാണ്. 30 പന്തിൽ നിന്ന് 4ഫോറും 2സിക്സും ഉൾപ്പെടെയാണ് ഡൽഹിക്കെതിരെ മില്ലർ 43 റൺസ് അടിച്ചെടുത്തത്.

3 വിക്കറ്റ് മത്സരത്തിൽ നേടിയ ഡൽഹി ബൗളർ ക്രിസ് മോറിസ് ഏഴാം തവണയാണ് ഐ.പി.എല്ലിൽ മൂന്നോ അ
തിൽക്കൂടുതലോ വിക്കറ്രുകൾ സ്വന്തമാക്കുന്നത്.

ഹാട്രിക്കിനെക്കുറിച്ച് ഞാൻ അറിഞ്ഞിരുന്നില്ല.അവസാന വിക്കറ്റ് വീഴ്ത്തിയ ആഘോഷത്തിനിടെ ഒരു സഹതാരം എന്നോട് നീ ഹാട്രിക്ക് നേടി എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് അക്കാര്യത്തെക്കുറിച്ച് ബോധ്യമുണ്ടായത്.

സാം കറൻ