വിവാഹേതര ബന്ധങ്ങൾ ശക്തമായി വിലക്കുന്ന മതമാണ് ഇസ്‌ലാം. എന്നാൽ ഇസ്‌ലാമിക മതാനുഷ്‌ടാനത്തിന്റെ ഭാഗമായി അപരിചിതരായ സ്ത്രീ പുരുഷന്മാർ തമ്മിൽ ശരീരം പങ്കിടുന്ന വിചിത്ര ആചാരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയിലാണ് ഈ ആചാരം നടക്കുന്നത്. സെക്‌സ് മൗണ്ടയ്‌ൻ എന്നറിയപ്പെടുന്ന മലമുകളിലെത്തി ഏഴ് തവണ അപരിചിതരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മനസിൽ ആഗ്രഹിക്കുന്നതെന്തും നടക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ലൈംഗിക വൃത്തി നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും ഇവിടെ നടക്കുന്നതെല്ലാം പ്രാദേശിക ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയാണെന്നതാണ് സത്യം. ഇടയ്‌ക്ക് തീവ്ര മുസ്‌ലിം ഗ്രൂപ്പുകൾ ഈ സ്ഥലം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയെങ്കിലും പൊലീസ് ഇവരെ തടയുകയായിരുന്നു.
കഥ ഇങ്ങനെ
ഇന്തോനേഷ്യയിലെ ജാവ നഗരത്തിലെ ഗുനുംഗ് കെമുക്കൂസ് എന്ന മലമുകളിലാണ് വിചിത്രമായ ഈ ആചാരം നടക്കുന്നത്. പ്രാചീന ജാവനീസ് കലണ്ടർ പ്രകാരം ഓരോ 35 ദിവസം ഇടവിട്ടും ഇവിടെ പൂജകൾ നടക്കും. 16ആം നൂറ്റാണ്ടിൽ ഇന്തോനേഷ്യ ഭരിച്ചിരുന്ന രാജാവിന്റെ മകനായ പങ്കേരാൻ സമുദ്രോ തന്റെ രണ്ടാനമ്മ ന്യായി ഓണ്ട്രോവുലാനുമായി ഒളിച്ചോടിയതോടെയാണ് ഇവിടുത്തെ ചരിത്രം തുടങ്ങുന്നത്. ഇരുവരും രക്ഷപ്പെട്ട് ഓടി വന്നെത്തിയത് ഗുനുംഗ് കെമുക്കൂസ് മലനിരകളിലാണ്. പിന്നാലെ നാട്ടുകാരും സൈനികരുമുണ്ടായിരുന്നു. ഇവിടെ വച്ച് ലൈഗിംക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഇരുവരെയും നാട്ടുകാർ പിടികൂടുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്‌തു. ഈ ശവകുടീരത്തിലാണ് ഇപ്പോൾ ചടങ്ങുകൾ നടക്കുന്നത്. അപരിചിതരായ ആളുകൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അവരുടെ പൂർത്തീകരിക്കാത്ത ആഗ്രങ്ങൾ നടക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഇതിന് പുറമെ രാജകുമാരനും രണ്ടാനമ്മയും ചെയ്‌തതിനേക്കാൾ മോശമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ ഇരുവരുടെയും അനുഗ്രഹം ലഭിക്കുമെന്നും ഇന്തോനേഷ്യക്കാർ വിശ്വസിക്കുന്നു.
ആചാരം ഇങ്ങനെ
ഗുനുംഗ് കെമുക്കൂസ് മലനിരകളിലെത്തുന്നവർ വിചിത്രമായ പല കാര്യങ്ങളും ചെയ്യേണ്ടി വരും
രാജകുമാരനും രണ്ടാനമ്മയും അന്തിയുറങ്ങുന്ന ശവക്കല്ലറയിലെത്തി പ്രാർത്ഥനകൾ നടത്തുകയാണ് ഒന്നാംഘട്ടം
ഇതിന് പിന്നാലെ മലയിലുള്ള ജലാശയത്തിൽ കുളിച്ച് ദേഹശുദ്ധി വരുത്തണം
തുടർന്ന് മലനിരകളിൽ നിന്ന് അപരിചിതനായ ഒരു സുഹൃത്തിനെ കണ്ടെത്തുകയും അവരുമായി കിടക്കപങ്കിടുകയും വേണം.
ഓരോ 35 ദിവസം കൂടുമ്പോഴും ഈ ആചാരങ്ങൾ തുടരണം. ഇത്തരത്തിൽ അഞ്ചോ, ഏഴോ തവണ ആചാരങ്ങൾ ചെയ്യണമെന്നാണ് വിശ്വാസം
ഇവിടുത്തെ ആചാരങ്ങളെക്കുറിച്ച് ഒരു ആസ്‌ട്രേലിയൻ മാദ്ധ്യമം തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററി
മാംസ വ്യാപാരത്തിന്റെ വിളനിലം
മതപരമായ ആചാരങ്ങളുടെ പേരിലാണ് ഗുനുംഗ് കെമുക്കൂസ് നിലനിൽക്കുന്നതെങ്കിലും ഇപ്പോഴിവിടം പേര് കേട്ട ചുവന്ന തെരുവുകളിൽ ഒന്നാണ്. ആചാരത്തിന്റെ ഭാഗമായി കൂടുതൽ ആളുകൾ എത്താൻ തുടങ്ങിയതോടെ പ്രദേശം ചെറിയൊരു വിനോദ സഞ്ചാര കേന്ദ്രമായി അറിയപ്പെടാൻ തുടങ്ങി. ഇതിന് പിന്നാലെ പ്രദേശം ലൈംഗിക വ്യാപാരത്തിന്റെ വിളനിലമായി മാറുകയും ചെയ്‌തു. പ്രദേശത്ത് താമസിക്കുന്നവർക്ക് ലൈംഗിക രോഗങ്ങൾ പെരുകിയതോടെ ആരോഗ്യ വകുപ്പും മുന്നറിയിപ്പുമായി രംഗത്തെത്തി. ഇതിന് പിന്നാലെ ആചാരം മതവിശ്വാസങ്ങൾക്ക് എതിരാണെന്ന വാദവുമായി ചില മുസ്‌ലിം സംഘടനകളും രംഗത്തെത്തി. എന്നാലും ഇപ്പോഴും പങ്കേരാൻ സമുദ്രോയുടെയും രണ്ടാനമ്മ ന്യായി ഓണ്ട്രോവുലാനുവിന്റെയും ആചാരങ്ങൾ ഇപ്പോഴും ഇന്തോനേഷ്യയിൽ നടക്കുന്നുണ്ട്.