liver
കരൾ

ശരീരത്തിലെ ശുദ്ധീകരണ പ്രക്രിയയിൽ പ്രധാനമായ പങ്കുണ്ട് കരളിന്. കരളിന്റെ പ്രവർത്തനം താളംതെറ്റാതിരിക്കാൻ ശരിയായ ജീവിതശൈലിയും ചിട്ടയായ ഭക്ഷണ ക്രമീകരണവും പരമപ്രധാനമാണ്.

അമിത മദ്യപാനവും പുകവലിയും കരളിന്റെ ശത്രുക്കളാണ്. സംസ്‌കരിച്ച ഇറച്ചി, റെഡ് മീറ്റ്, എന്നിവയുടെ അമിതോപയോഗം രോഗമുണ്ടാക്കുമെന്നുറപ്പാണ്. നട്സിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ കരളിന്റെ ആരോഗ്യം മികച്ചതാക്കും. അണ്ടിപ്പരിപ്പും ബദാമും കഴിക്കാം. ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള ഭക്ഷണവും ഒമേഗ 3 ഫാറ്റി ആസിഡുള്ള മത്സ്യവും ധാരാളം കഴിക്കുക. മുപ്പത് വയസിന് ശേഷം അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കണം.

വറുത്തതും ഗ്രിൽ ചെയ്തതുമായ ഭക്ഷണം, ബേക്കറി, കടുപ്പംകൂടിയ ചായ, കാപ്പി, പപ്പടം, അച്ചാർ, സോസുകൾ ഇവ ഒഴിവാക്കുക. പരമാവധി ജൈവപച്ചക്കറികളും പഴങ്ങളും കഴിക്കുക. പുറമേ നിന്ന് വാങ്ങുന്നവ ഉപ്പിട്ട് വിഷവിമുക്തമാക്കുക. ഭക്ഷണക്രമീകരണവും വ്യായാമവും ഉണ്ടായിട്ടും അടിവയറിന്റെ ഭാഗത്ത് ഭാരം വർധിച്ചാൽ ഡോക്ടറെ നിർബന്ധമായും കാണണം.