mayavati

ന്യൂഡൽഹി: ഉത്തർപ്രദേശിന്റെ വിവിധയിടങ്ങളിൽ തന്റെ പൂർണകായ പ്രതിമ സ്ഥാപിച്ചത് ജനങ്ങളുടെ ഹിതപ്രകാരമായിരുന്നെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി സുപ്രീംകോടതിയിൽ. സാമൂഹ്യ നവോത്ഥാന നായകരുടെയും നേതാക്കന്മാരുടെയും പ്രതിമകൾ സ്ഥാപിച്ചതിലൂടെ അവരുടെ ആശയങ്ങളെ ജനങ്ങളിലെത്തിക്കാനാണ് ശ്രമിച്ചത്. ബി.എസ്.പിയുടെയോ തന്റെയോ നേട്ടത്തിനുവേണ്ടി അത് ഉപയോഗിച്ചിട്ടില്ല- സത്യവാങ്മൂലത്തിൽ മായാവതി പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ നികുതിപ്പണം കൊണ്ട് പൊതു ഇടങ്ങളിൽ സ്വന്തം പ്രതിമയും പാർട്ടി ചിഹ്നമായ ആനയുടെ പ്രതിമകളും സ്ഥാപിച്ച മായാവതിയുടെ നടപടി വൻവിവാദത്തിന് വഴിവച്ചിരുന്നു. ഇതുസംബന്ധിച്ച പരാതിയിലാണ് മായാവതി സത്യവാങ്മൂലം സമർപ്പിച്ചത്. അതേസമയം, പട്ടേൽ പ്രതിമയെക്കുറിച്ച് എന്തുകൊണ്ടാണ് മിണ്ടാത്തതെന്നും മായാവതി ചോദിച്ചു.