election-2019

ന്യൂഡൽഹി. ദേശീയ സുരക്ഷ, അഴിമതി, വിദേശനയം എന്നീ വിഷയങ്ങളിൽ പൊതുവേദിയിൽ ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. താൻ വയനാട്ടിൽ മത്സരിക്കുന്നത് അമേതിയിൽ തോൽക്കുമെന്ന് പേടിച്ചാണെന്ന് നരേന്ദ്ര മോദി പരിഹസിച്ചതിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.

ദക്ഷിണേന്ത്യയോട് നരേന്ദ്രമോദി ദ്വേഷ മനോഭാവം വച്ചുപുലർത്തുന്നതിന് എതിരെ പ്രതികരിക്കാൻ വേണ്ടിയാണ് താൻ വയനാട്ടിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിനു വേണ്ടി സ്വീകരിക്കുന്ന തീരുമാനങ്ങളിൽ ദക്ഷിണേന്ത്യക്കാരെ പരിഗണിക്കുന്നതായി അവർക്ക് അനുഭവപ്പെടുന്നില്ല. അതുകൊണ്ടു തന്നെ കോൺഗ്രസ് അവർക്കൊപ്പമുണ്ടെന്ന സന്ദേശം നൽകാനാണ് കേരളത്തിലെ തന്റെ സ്ഥാനാർത്ഥിത്വമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു.