share-chat

തിരുവനന്തപുരം; ലോക വിഡ്ഢി ദിനത്തിൽ പുതുമയുള്ള ആശയങ്ങളുമായി സോഷ്യൽ മീഡിയയിൽ താരമായി ഷെയർ ചാറ്റ് , സാധാരണ കളിയാക്കൽ പോസ്റ്റുകൾ ഒഴിവാക്കി പരിസ്ഥിതിക്ക് പ്രാധാന്യം നൽകുന്ന രീതിയിലുള്ള പോസ്റ്റുകളാണ് ഇത്തവണ ഷെയൽചാറ്റിലൂടെ കൂടുതൽ പേരും പങ്ക് വെച്ചത്. പരിസ്ഥിതിക്ക് പ്രാധാന്യം നൽകുന്ന തരത്തിലുള്ള ഹാഷ് ടാഗുകൾ പങ്കുവെക്കുന്നതിൽ മലയാളികളായികുന്നു മുൻ പന്തിയിൽ.


ഏപ്രിൽ ഒന്നിന് മാത്രം 2.3K ഉപഭോക്താക്കളാണ് പുതിയ ആശയങ്ങൾ ഷെയർചാറ്റ് വഴി പങ്കു വെച്ചത്.

കാൺപൂർ ഐഐടിയിലെ വിദ്യാർത്ഥികളുടെ കണ്ടുപിടുത്തമായ ഷെയർചാറ്റ് ഇന്ന് രാജ്യത്തെ തന്നെ മുൻനിര സോഷ്യൽമീഡിയ സൈറ്റുകളിൽ ഒന്നാണ്. മലയാളം , തമിഴ് , ഹിന്ദ്ി ഉൾപ്പെടെ 14 പ്രാദേശിക ഭാഷകളിലായി 45 മില്ല്യൻ ഉപഭോക്താക്കളാണ് ഷെയർചാറ്റിനുള്ളത്.