ഇന്ന് ഇന്റർനെറ്റിന്റെ കാലമാണ്. എല്ലാ മൊബൈലുകളിലും വീടുകളിലും ഇന്ന് ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. വീടുകളിൽ കൂടുതലും വൈ-ഫൈ ഉപയോഗിക്കാറുണ്ട്. എന്നാൽ എത്ര ഉയർന്ന പ്ലാൻ ഉപയോഗിച്ചാലും സ്‌പീഡ് ലഭിക്കില്ലെന്ന പരാതിയും ഉയരുന്നുണ്ട്. അതിന് പലപ്പോഴും നമ്മൾ കുറ്റം പറയുന്നത് ഇന്റർനെറ്റ് സേവന ദാതാക്കളെയാകും.
എപ്പോഴും അവരുടെ പ്രശ്നങ്ങൾ കൊണ്ട് മാത്രമല്ല ഇന്റർനെറ്റിന് വേഗത കുറയുന്നത്. വീട്ടിലുപയോഗിക്കുന്ന ഹാർഡ് വെയറുകളും അതിൽ പങ്കാളികളായിരിക്കും. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ ഇത്തരം പ്രശ്നങ്ങൾക്ക് നമുക്ക് തന്നെ പരിഹാരം കാണാൻ സാധിക്കും. വീട്ടിലെ ഹാർഡ്‌വെയർ സംവിധാനങ്ങളിൽ തന്നെ ചിലമാറ്റങ്ങൾ വരുത്തിയാൽ തന്നെ അത് പ്രകടമാകും. അത്തരത്തിലുള്ള ചില വഴികൾ നമുക്ക് നോക്കാം.
ഇതാ ചില വഴികൾ.....
1. എപ്പോഴും നിങ്ങളുടെ വൈഫൈ റൂട്ടറാണ് പ്രധാനം. റൂട്ടറിന് സംഭവിക്കുന്ന പ്രശ്നങ്ങൾ ഇന്റർനെറ്റിന്റെ വേഗതയേയും കാര്യമായി ബാധിക്കും. അതുകൊണ്ടു തന്നെ റൂട്ടർ എപ്പോഴും പുതിയ ഫെംവെയറിലേക്ക് അപ്ഡേറ്റ് ചെയ്തിരിക്കണം.
2. പലപ്പോഴും റൂട്ടറുകളിലെ ഫ്രീക്വൻസി കുറഞ്ഞ ലെവലിലായിരിക്കും സെറ്റ് ചെയ്തിരിക്കുന്നത്. അത് പരമാവധി വേഗതയിലേക്ക് മാറ്റുകയാണ് വേണ്ടത്. അതായത് 2.4GHzന് പകരം ഡ്യുവൽ ബാൻഡ് റൗട്ടർ ഫ്രീക്വൻസി 5GHz ആക്കുക. ഇത് ഇന്റർനെറ്റിന് കൂടുതൽ വേഗത നല്‍കുന്നു.
3. പരമാവധി പരിരക്ഷയും വേഗതയും ആവശ്യമുളള ഒരു മെഷ് വൈ-ഫൈ നെറ്റ്‌വര്‍ക്കിലേക്ക് അപഡ്രേഡ് ചെയ്യുക.
4. ഒരു കാരണവശാലും നിങ്ങളുടെ വൈഫൈ റൂട്ടർ വീടിന്റെ ഭിത്തിയോട് ചേർത്ത് വയ്ക്കരുത്. വീട്ടിൽ റൗട്ടർ വയ്ക്കുന്ന സ്ഥാനം നെറ്റ്‌വർക്കിന്റെ സ്പീഡിനെ ഏറെ ബാധിക്കുന്നു.
5. നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷനിലെ ക്വാളിറ്റി ഓഫ് സർവ്വീസ് സജ്ജീകരണത്തിലൂടെ പ്രത്യേക ആപ്ലിക്കേഷനുകൾ വഴി ബാൻഡ് വിഡ്ത് ഉപയോഗം നിയന്ത്രിച്ചിരിക്കണം.
6. നിങ്ങളുടെ ഇന്റർനെറ്റ് പ്ലാൻ പരമാവധി പ്രയോജനപ്പെടുത്താൻ ബൂസ്റ്റർ ഉപയോഗിച്ച് പുതിയ വൈ-ഫൈ റൂട്ടറിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് നന്നായിരിക്കും.
7. വലിയ വീടുകളിൽ എല്ലാമുറികളിലും ഇന്റർനെറ്റ് സിഗ്നലുകൾ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും. അത്ര സിഗ്നൽ സ്ട്രെംഗ്ത് മാത്രമേ റൂട്ടറുകൾക്ക് ഉണ്ടായിരിക്കുകയുള്ളു. അതിനാൽ ഇന്റർനെറ്റിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനായി ബാഹ്യ വൈ-ഫൈ ആന്റിനകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
8. ഒരു വലിയ പ്രദേശത്ത് വൈ-ഫൈ കവറേജും വേഗതയും വർദ്ധിപ്പിക്കാൻ കുറഞ്ഞ ചിലവുളള റിപ്പീറ്ററുകളും വിപുലീകരണങ്ങളും ഉപയോഗിക്കുക.