jm

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനുമായ ജെ. മഹേന്ദ്രൻ (ജോസഫ് അലക്സാണ്ടർ)​ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.

1978ൽ പുറത്തിറങ്ങിയ രജനികാന്ത് നായകനായ മുള്ളും മലരുമാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. 1981ൽ പുറത്തിറങ്ങിയ നെഞ്ചത്തെ കിള്ളാതെ ഏറ്റവും നല്ല പ്രാദേശിക ചിത്രത്തിനുള്ള പുരസ്കാരമടക്കം മൂന്നു ദേശീയ ബഹുമതികൾ നേടിയിട്ടുണ്ട്. 2006ൽ പുറത്തിറങ്ങിയ സാസനം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. സിനിമാനിരൂപകൻ,​ നാടകകൃത്ത് എന്നീ നിലകളിലും മഹേന്ദ്രൻ പ്രശസ്തനാണ്. നെഞ്ചത്തെ കിള്ളാതെ, മെട്ടി, ജാണി തുടങ്ങി 12ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.