ടൈംടേബിൾ
മാർച്ച് 25, 27, 29 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.പി.എഡ് (രണ്ട് വർഷം) ഡിഗ്രി പരീക്ഷകൾ യഥാക്രമം 8, 10, 12 തീയതികളിൽ നടത്തും.
പരീക്ഷാഫീസ്
ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2008 സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 10 വരെയും 50 രൂപ പിഴയോടെ 12 വരെയും 125 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. മേഴ്സിചാൻസ് വിദ്യാർത്ഥികൾ സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കുക.
സൂക്ഷ്മപരിശോധന
ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡ്/ഹാൾടിക്കറ്റുമായി ഇ.ജെ III സെക്ഷനിൽ 3 മുതൽ 10 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
വാക് - ഇൻ - ഇന്റർവ്യൂ
സർവകലാശാലയുടെ ജിയോളജി വിഭാഗത്തിൽ ഒരു വർഷ കാലയളവുളള പ്രോജക്ടിലേക്ക് താത്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് ഫെലോയുടെ ഒരു ഒഴിവുണ്ട്. താല്പര്യമുളളവർ 11 ന് രാവിലെ 10 മണിക്ക് കാര്യവട്ടത്തുളള ജിയോളജി വിഭാഗത്തിൽ എത്തിച്ചേരണം. വിശദവിവരങ്ങൾ www.keralauniversity.ac.in/jobs ൽ.