1. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തില്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പരാതി നല്‍കി. തനിക്ക് എതിരായ പരാമര്‍ശം ആസൂത്രിത നീക്കം എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഡിവൈ.എസ്.പിക്ക് പാരതി നല്‍കിയ ശേഷം മാദ്ധ്യമങ്ങളോട് രമ്യ. നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള നീക്കം, മോശം പരാമര്‍ശത്തില്‍ വിജയരാഘവന്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ
2. പ്രസ്താവന മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് വിജയരാഘവന്റെ വിമര്‍ശനം. താന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥമാണ് പറഞ്ഞ് പരത്തുന്നത്. കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്ന് ആണ് പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. ആരെക്കുറിച്ചും മോശമായി പറയുന്ന പ്രസ്ഥാനമല്ല സി.പി.എം എന്നും പ്രതികരണം. എല്‍.ഡി.എഫ് കണ്‍വീനറിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും
3. വിജയരാഘവന്‍ പറഞ്ഞത് രാഷ്ട്രീയമായ കാര്യമെന്ന് കോടിയേരി. ഇല്ലാത്ത കാര്യങ്ങള്‍ വിജയരാഘവന്റെ വായില്‍ തിരുകി കയറ്റുന്നു എന്നും പ്രതികരണം. വിജയരാഘവനെ ന്യായീകരിച്ച് ആലത്തൂര്‍ സ്ഥാനര്‍ാത്ഥി പി.കെ ബിജുവും രംഗത്ത് എത്തിയിരുന്നു. അതേസമയം, വിജയരാഘവന്റെ വാക്കുകള്‍ അനവസരത്തില്‍ ആണെന്ന് ഇടത് മുന്നണി നേതാക്കളുടെ പൊതു വിലയിരുത്തല്‍
4. ശബരിമല വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്. ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ അധികാരവും ഖജനാവും ഉപയോഗിച്ചെന്ന് വിമര്‍ശനം. ബി.ജെ.പിയും കോണ്‍ഗ്രസും രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായി ശബരിമലയെ ഉപയോഗിച്ചെന്നും എന്‍.എസ്.എസ് മുഖപത്രമായ സര്‍വീസില്‍ പരാമര്‍ശം
5. അധികാരം കൈയിലുള്ള സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ആചാര അനുഷ്ഠാനങ്ങള്‍ നിലനില്‍ക്കണം എന്ന വിശ്വാസികളുടെ മൗലികാവകാശത്തെ സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മുഖപത്രത്തില്‍ എന്‍.എസ്.എസ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സമദൂര നിലപാട് തുടരും. വിശ്വാസത്തിന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ ആര്‍ക്കാണ് അവകാശമുള്ളത് എന്ന് വിശ്വാസി സമൂഹം തീരുമാനിക്കട്ടെ എന്നും ലേഖനത്തില്‍ പരാമര്‍ശം
6. പെരിയ ഇരട്ടക്കൊലപാതക കേസ് ഏറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ സി.ബി.ഐക്ക് ഹൈക്കോടതി നിര്‍ദ്ദേശം. നടപടി, കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെ ശരത് ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍. നിലവിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം. പത്ത് ദിവസത്തിനകം സത്യവാങ് മൂലം സമര്‍പ്പിക്കണം.
7. സി.പി.എം നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യം. കേസ് അടുത്ത മാസം 12ന് വീണ്ടും പരിഗണിക്കും. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്ന് ബന്ധുക്കളുടെ ആരോപണം.
8. സീറോ മലബര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി. കര്‍ദ്ദിനാളിനെ പ്രതി ചേര്‍ത്ത് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി കേസ് എടുത്തു. ഭൂമി ഇടപാടില്‍ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി. ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ കൂട്ടുപ്രതികള്‍. പ്രതികള്‍ക്ക് തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചു.
9. കോടതി കേസ് എടുത്തത് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍. സംഭവത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ആദായ നികുതി വകുപ്പ് പിഴ ചുമത്തിയിരുന്നു. ആദ്യഘട്ടമായി 55 ലക്ഷം രൂപ അതിരൂപത ആദായനികുതി അടച്ചു. എറണാകുളം അങ്കമാലി അതിരൂപതയുടെ തൃക്കാക്കരയിലുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ കോടികളുടെ നികുതി വെട്ടിപ്പ് ഉണ്ടായെന്നും 2 കോടി 85 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും ആയിരുന്നു ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.
10. അതിനിടെ, വിവാദ ഭൂമി ഇടപാടില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി എറണാകുളം അങ്കമാലി അതിരൂപത. രണ്ട് കോടി എണ്‍പത്തി അഞ്ച് ലക്ഷം രൂപ പിഴയടക്കണമെന്ന ആദായ നികുതി വകുപ്പിന്റെ നോട്ടീസിന് എതിരെ ആണ് അപ്പീല്‍ നല്‍കുന്നത്. ഭൂമിയുടെ മൂല്യം കുറച്ച് കാണിച്ചതില്‍ അതിരൂപതയ്ക്ക് പങ്കില്ലെന്ന് ആദായ നികുതി വകുപ്പിനെ അറിയിക്കാനാണ് അതി നീക്കം.
11. ന്യായ് പദ്ധതിയും നിരവധി വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ജനങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ മുഖ്യധാരയില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ, കാര്‍ഷിക പ്രശ്നങ്ങള്‍, സ്ത്രീ സുരക്ഷ തുടങ്ങി രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടുള്ള അഞ്ച് വന്‍ പദ്ധതികളുമായാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക
12. നുണകളില്ലാത്ത പ്രകട പത്രികയാണ് കോണ്‍ഗ്രസിന്റേത്. ദരിദ്രര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കുന്നതാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മുഖ്യ ആകര്‍ഷണം. സമ്പത്തും ക്ഷേമവും ഉറപ്പ് വരുത്തും. 2020 മാര്‍ച്ചിനകം കേന്ദ്ര സര്‍ക്കാരിലെ ഒഴിവുകള്‍ നികത്തും. തൊഴിലുറപ്പ് പദ്ധതിയിയില്‍ 150 ദിവസം തൊഴില്‍ ഉറപ്പാക്കും. ഗ്രാമപഞ്ചായത്തുകളില്‍ ഒഴിവുകള്‍ നികത്തി 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും എന്നും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം.